ബെർലിൻ: ജര്‍മനിയില്‍ നാല് ഐഎസ് ഭീകരര്‍ അറസ്റ്റിലായി. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ആസൂത്രണം ചെയ്യവെയാണ് ഇവരെ പിടികൂടിയതെന്നാണ് ജർമ്മൻ അധികൃതർ പുറത്തുവിട്ട വിവരം.
പടിഞ്ഞാറൻ സംസ്ഥാനമായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബുധനാഴ്ച പുലർച്ചെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു.
താജിക്കിസ്ഥാനിലെ അസീസ്ജോൺ ബി, മുഹമ്മദ് അലി ജി, ഫർഹോദ്‌ഷോ കെ, സുനത്തുല്ലോക് കെ എന്നിവരാണ് അറസ്റ്റിലായത്. 2019 ആദ്യം മുതല്‍ ഐഎസിലെത്തിയവരാണിവരെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ പറയുന്നത്.