ETV Bharat / international

കൊവിഡ് വാക്‌സിൻ സന്നദ്ധപ്രവർത്തകരിൽ പരീക്ഷിക്കാനൊരുങ്ങി ജർമൻ കമ്പനി - BioNTech

ആദ്യഘട്ടത്തിൽ 12 പേരിലാണ് ബിഎൻടി 162 എന്ന വാക്‌സിൻ പരീക്ഷിക്കുന്നത്. അടുത്തഘട്ടം മുതൽ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള 200 ഓളം പേരിൽ വാക്‌സിൻ പരീക്ഷിക്കാനാണ് തീരുമാനമെന്ന് ജർമൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോ എൻടെക്ക് അറിയിച്ചു

കൊവിഡ് വാക്‌സിൻ  ബയോ എൻടെക്  ബിഎൻടി 162  covid vaccine on volunteers  BioNTech  BNT162
കൊവിഡ് വാക്‌സിൻ സന്നദ്ധപ്രവർത്തകരിൽ പരീക്ഷിക്കാനൊരുങ്ങി ജർമൻ കമ്പനി
author img

By

Published : Apr 29, 2020, 7:16 PM IST

ബെർലിൻ: സന്നദ്ധപ്രവർത്തകരിൽ കൊവിഡ് വാക്‌സിൻ പരീക്ഷിക്കാനൊരുങ്ങി ജർമൻ കമ്പനിയായ ബയോ എൻടെക്. യുഎസ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ പിഫൈസറുമായി ചേർന്ന് പ്രവർത്തിക്കുന്ന കമ്പനിയാണ് ബയോ എൻടെക്. ആദ്യഘട്ടത്തിൽ 12 പേരിലാണ് ബിഎൻടി 162 എന്ന വാക്‌സിൻ പരീക്ഷിക്കുന്നത്. അടുത്തഘട്ടം മുതൽ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള 200 ഓളം പേരിൽ വാക്‌സിൻ പരീക്ഷിക്കാനാണ് തീരുമാനമെന്ന് ബയോ എൻടെക് അറിയിച്ചു. ലോകത്താകമാനം കൊവിഡ് ബാധിച്ച് 2,15,000ലധികം പേർ മരിച്ചു, മൂന്ന് ദശലക്ഷം ജനങ്ങൾക്ക് രോഗം ബാധിച്ചുകഴിഞ്ഞു. അപകടകാരിയായ വൈറസിനെ ചെറുക്കാനുള്ള വാക്‌സിൻ കണ്ടുപിടിക്കാൻ നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ പരിശ്രമം തുടരുകയാണ്. അമേരിക്കയിൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് ഉടൻ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.