ETV Bharat / international

ഫ്രാന്‍സില്‍ ബസപകടം; 33പേര്‍ക്ക് പരിക്കേറ്റു

അപകടത്തില്‍ 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

author img

By

Published : Nov 4, 2019, 10:29 AM IST

ഫ്രാന്‍സില്‍ ബസപകടം; 33പേര്‍ക്ക് പരിക്കേറ്റു

പാരീസ് : ഫ്രാന്‍സിലെ സോംമില്‍ നടന്ന ബസപകടത്തില്‍ 33 പേര്‍ക്ക് പരിക്ക്. പാരീസില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രാമധ്യേയാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രാന്‍സ്, ബ്രിട്ടണ്‍, റോമേനിയ, അമേരിക്ക, സ്പെയിന്‍ ,ഓസ്ട്രേലിയ,മൗറീഷ്യസ്, ജപ്പാന്‍ , ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പൗരന്മാരും യാത്രക്കാരായി ബസിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ കൂടുതല്‍ പേരും ഫ്രഞ്ച് പൗരന്മാരാണ്. അപകടത്തില്‍പ്പെട്ടവരില്‍ റഷ്യക്കാരില്ലെന്ന് ഫ്രാന്‍സിലെ റഷ്യന്‍ എംബസി അറിയിച്ചു. അപകടത്തിന്‍റെ കാരണം സ്ഥിരീകരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.