പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ജാക്ക് ഷിറാക്ക് അന്തരിച്ചു. 86 വയസ്സായിരുന്നു. 1955 മുതല്‍ 2007 വരെ ഫ്രാന്‍സിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. ജാക്ക് ഷിറാക്ക് പ്രസിഡന്‍റായിരിക്കുമ്പോഴാണ് നിര്‍ബന്ധിത സൈനിക സേവനം അവസാനിപ്പിച്ചു കൊണ്ടുള്ള ശക്തമായ തീരുമാനം കൈകൊണ്ടത്.
വര്‍ധിച്ചുവരുന്ന തീവ്ര വലതുപക്ഷത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവായിരുന്നു ജാക്ക് ഷിറാക്ക്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഫ്രാന്‍സിന്‍റെ വിച്ചി സൈന്യം നാസികളെ സഹായിച്ചിരുന്നുവെന്ന് സമ്മതിച്ച ആദ്യത്തെ പ്രസിഡന്‍റും ജാക്ക് ഷിറാക്കായിരുന്നു. ഉയര്‍ച്ച താഴ്ച്ചകള്‍ക്കിടയിലും മികച്ച ജനകീയാടിത്തറയുള്ള നേതാവായിരുന്നു അദ്ദേഹം.