കീവ്: യുക്രൈനിൽ റഷ്യൻ അധിനിവേശം എട്ടാം ദിനത്തിലെത്തുമ്പോൾ യുക്രൈന് കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. യുക്രൈന് അധികമായി 1.2 ബില്യൺ യൂറോ സാമ്പത്തിക സഹായം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്‍റ് വാൽദിസ് ദോംബ്രാസ്‌കിവ്‌സ് അറിയിച്ചു. 600 മില്യൺ യൂറോ മാർച്ച് മാസത്തിൽ നൽകുമെന്ന് യുക്രൈൻ മാധ്യമമായ ദി കീവ് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്‌തു.
യുക്രൈന് ആയുധങ്ങളും ഉപകരണങ്ങളും എത്തിച്ചു നൽകുമെന്ന് യൂറോപ്യൻ യൂണിയൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. റഷ്യക്കുമേൽ കൂടുതൽ ഉപരോധങ്ങളും ഇ.യു ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം വ്യാഴാഴ്‌ച കേഴ്‌സൺ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു. കരിങ്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന യുക്രൈൻ നഗരമാണ് കേഴ്‌സൺ. കരിങ്കടലിൽ നിന്നും യുക്രൈൻ തലസ്ഥാനമായ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കിയിട്ടുണ്ട്. എന്നാൽ റഷ്യൻ സൈന്യത്തിന് ഇനിയും കീവ് നഗരം കീഴടക്കാൻ സാധിച്ചിച്ചിട്ടില്ല.
READ MORE: അതിരൂക്ഷം, ആരും സഹായിക്കാനില്ല'; അഭ്യർഥനയുമായി സുമിയിലെ 650ഓളം വിദ്യർഥികൾ