ETV Bharat / international

വിമാനം വഴിതിരിച്ചുവിട്ടു; ബലാറസുമായി ബന്ധം വെട്ടിക്കുറക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍ - യൂറോപ്യന്‍ യൂണിയന്‍

രണ്ട് പതിറ്റാണ്ടിലേറെയായി ബലാറസ് ഭരിക്കുന്ന ലുകാഷെങ്കോയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിൽ ജനങ്ങൾ തെരുവിലിറങ്ങിയ വാർത്ത പ്രോട്ടാസെവിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ച ലുകാഷെങ്കോ, നെക്സ്റ്റ സ്ഥാപകൻ സ്റ്റെപാൻ പുട്ടിലോയെയും പ്രോട്ടാസെവിച്ചിനെയും ഭീകരപ്രവർത്തകരുടെ പട്ടികയിൽ ഉൾപ്പെടുത്തി.

EU to cut air links with Belarus following Ryanair flight diversion incident Belarus Ryanair flight Ryanair flight diversion incident റയാനെയര്‍ വിമാനം വഴിതിരിച്ചുവിട്ട സംഭവം ബലാറസുമായുള്ള വിമാനബന്ധം വെട്ടിക്കുറക്കാനൊരുങ്ങി യൂറേപ്യന്‍ യൂണിയന്‍ ബലാറസ് യൂറോപ്യന്‍ യൂണിയന്‍ റയാനെയര്‍ വിമാനം വഴിതിരിച്ചുവിട്ട സംഭവം; ബലാറസുമായുള്ള വിമാനബന്ധം വെട്ടിക്കുറക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍
റയാനെയര്‍ വിമാനം വഴിതിരിച്ചുവിട്ട സംഭവം; ബലാറസുമായുള്ള വിമാനബന്ധം വെട്ടിക്കുറക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍
author img

By

Published : May 25, 2021, 9:13 AM IST

ബ്രസല്‍സ്: പ്രതിപക്ഷാനുകൂലിയായ മാധ്യമപ്രവർത്തകൻ റോമൻ പ്രൊട്ടസെവിച്ചിനെ അറസ്റ്റ് ചെയ്യാനായി ബലാറസ് ഭരണകൂടം സ്വീകരിച്ച നടപടിയില്‍ പ്രതിഷേധവുമായി യൂറോപ്യൻ യൂണിയൻ. ലിത്വാനിയയിലേക്കുള്ള വിമാനത്തില്‍ ബോംബുണ്ടെന്ന വ്യാജ സന്ദേശം നൽകി പോർവിമാനം അയച്ചു ബലമായി ബലാറസിൽ ഇറക്കിയശേഷമായിരുന്നു അറസ്റ്റ്. ഞായറാഴ്ചയാണു സംഭവം നടന്നത്. ‘വിമാനം തട്ടിക്കൊണ്ടുപോയ നടപടി’ എന്നാണ് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചത്.

തിങ്കളാഴ്ച നടന്ന പ്രത്യേക യൂറോപ്യൻ യൂണിയൻ ഉച്ചകോടി, വിമാന സുരക്ഷയെ അപകടത്തിലാക്കിയ സംഭവത്തെ ശക്തമായി അപലപിക്കുകയും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനോട് "അഭൂതപൂർവവും അസ്വീകാര്യവുമായ ഈ സംഭവം" അടിയന്തരമായി അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബലാറസുമായുള്ള വിമാന ബന്ധങ്ങള്‍ വെട്ടിക്കുറക്കാനാണ് യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രീസിന്‍റെ തലസ്ഥാനമായ ഏതൻസിൽ നിന്നു ലിത്വാനിയയിലേക്കു പറക്കുകയായിരുന്ന വിമാനം ബലറസിന്‍റെ ആകാശാതിർത്തിയിൽ വച്ച് തലസ്ഥാനമായ മിൻസ്കിലെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതാണ് അറസ്റ്റ് നടത്തിയത്. വിമാനത്താവളത്തിലെ ലാൻഡിങ്ങിന് പിന്നാലെ ബലാറസ് പൊലീസ് പ്രൊട്ടാസെവിച്ചിനെ (26) അറസ്റ്റ് ചെയ്തു. കൂട്ടുകാരിയെയും തടഞ്ഞുവെച്ചെങ്കിലും പിന്നീടു വിട്ടയച്ചുവെന്നാണു റിപ്പോർട്ട്.

രണ്ട് പതിറ്റാണ്ടിലേറെ ബലാറസ് ഭരിക്കുന്ന ലുകാഷെങ്കോയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിൽ ജനങ്ങൾ തെരുവിലിറങ്ങിയ വാർത്ത പ്രോട്ടാസെവിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ച ലുകാഷെങ്കോ, നെക്സ്റ്റ സ്ഥാപകൻ സ്റ്റെപാൻ പുട്ടിലോയെയും പ്രോട്ടാസെവിച്ചിനെയും ഭീകരപ്രവർത്തകരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 2019-ൽ ബലാറസ് വിട്ട് ലിത്വാനിയയിൽ താമസിച്ചാണ് 2020-ലെ തെരഞ്ഞെടുപ്പ് പ്രോട്ടാസെവിച്ച് റിപ്പോർട്ട് ചെയ്തത്. ലിത്വാനിയയുടെ വ്യോമാർത്തിയിലേക്ക് പ്രവേശിക്കുന്നതിന് 2 മിനിറ്റ് മുൻപാണ് വിമാനം തിരിച്ചുവിട്ടത്. മുഴുവൻ യാത്രക്കാരെയും ഇറക്കിയശേഷം പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടില്ല.

Read Also………ഇറ്റലിയില്‍ കേബിൾ കാർ അപകടത്തിൽ 12 പേർ കൊല്ലപ്പെട്ടു

അപലപിച്ച് ലോക രാജ്യങ്ങൾ

പ്രോട്ടാസെവിച്ചിന്‍റെ അറസ്റ്റിനെതിരെ ലോകരാജ്യങ്ങൾ രംഗത്ത് എത്തി. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു. ബലാറസിലെ ഭരണകൂടത്തിന്‍റെ നികൃഷ്ടവും നിയമവിരുദ്ധവുമായ പെരുമാറ്റം അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ട്വീറ്റ് ചെയ്തു. പോളണ്ട് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവെക്കി ബെലാറസിന്‍റെ നടപടിയെ ‘ഭരണകൂട ഭീകരപ്രവർത്തനം’ എന്നാണ് വിശേഷിപ്പിച്ചത്. ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ-യെവ്‌സ്‌ലെ ഡ്രിയാൻ യൂറോപ്യൻ യൂണിയൻ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഐറിഷ് വിദേശകാര്യ മന്ത്രി സൈമൺ കോവ്നി ബെലാറസിന് ഉപരോധം ഏർപ്പെടുത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. അതേസമയം മോചനത്തിനായി യൂറോപ്യൻ യൂണിയനും നാറ്റോയും ഇടപെടണമെന്ന് ലിത്വാനിയ ആവശ്യപ്പെട്ടു. രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾക്ക് ബലറസിന്‍റെ വ്യോമമേഖല ഒഴിവാക്കാൻ ലിത്വാനിയ തീരുമാനിച്ചു. ലിത്വാനിയൻ പൗരന്മാരോടു ബലാറസ് വിടാനും നിർദേശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.