ETV Bharat / international

പുടിൻ, മാക്രോൺ, മെർക്കൽ കൂടിക്കാഴ്‌ച മാർച്ചിൽ: തുർക്കി പ്രസിഡന്‍റ് എര്‍ദോഗൻ - സിറിയ

സിറിയയിലെ ബോംബ് ആക്രമണത്തിൽ തുർക്കി സൈനികൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എർദോഗന്‍റെ പ്രഖ്യാപനം

Erdogan to meet Putin  Merkel  Macron on March 5 to discuss Syria crisis  തുർക്കി പ്രസിഡന്‍റ് എര്‍ദോഗൻ  സിറിയ  പുടിൻ
എര്‍ദോഗൻ
author img

By

Published : Feb 24, 2020, 9:39 AM IST

അങ്കാറ: വടക്ക് പടിഞ്ഞാറൻ സിറിയയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡ്‌മിർ പുടിൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി തുർക്കി പ്രസിഡന്‍റ് തയ്യിപ്പ് എര്‍ദോഗൻ അടുത്ത മാസം കൂടിക്കാഴ്‌ച നടത്തും.

പുടിൻ, മാക്രോൺ, മെർക്കൽ എന്നിവരുമായി ടെലിഫോൺ സംഭാഷണം നടത്തി. മാർച്ച് അഞ്ചിന് നടക്കുന്ന കൂടിക്കാഴ്‌ചയിൽ വിഷയം ചർച്ച ചെയ്യുമെന്നും എർദോഗൻ പറഞ്ഞു. സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിൽ സർക്കാർ നടത്തിയ ബോംബ് ആക്രമണത്തിൽ തുർക്കി സൈനികൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എർദോഗന്‍റെ പ്രഖ്യാപനം.

റഷ്യൻ പിന്തുണയുള്ള സിറിയൻ സേനയുടെ ആക്രമണത്തിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിരുന്നു. സിറിയയിലെ ക്രമസമാധാന നില കൂടുതൽ വഷളാവുകയും ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.