ഇന്ത്യ- ജോർജിയ ഉഭയകക്ഷി യോഗത്തിൽ സാമ്പത്തിക സഹകരണം, ടൂറിസം, വ്യാപാരം, കണക്റ്റിവിറ്റി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയശങ്കർ. വിദേശ കാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന ജോർജിയൻ ഉപ പ്രധാനമന്ത്രി ഡേവിഡ് സൽക്കലിയാനിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: വാവെയ് ബാൻഡ് 6; ഇന്ത്യയിൽ ജൂലൈ 12 മുതൽ
ജോർജിയയിൽ ചില വലിയ പദ്ധതികൾക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ്. ജോർജിയൻ നേതാക്കളെയും ബിസിനസ് പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. ശനിശാഴ്ച രാവിലെ ജോർജിയിയലെ സ്‌നോറി, ഖാകേട്ടി മേഖലകളിലെ ഇന്ത്യക്കാരുമായും എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്‌ചയാണ് എസ് ജയശങ്കർ ജോർജിയയിൽ എത്തിയത്. ജോർജിയൻ രാജ്ഞി വിശുദ്ധ കെറ്റിവന്‍റെ തിരുശേഷിപ്പുകൾ കൈമാറുന്നതിലൂടെ ശ്രദ്ധേയമായിരുന്നു വിദേശകാര്യ മന്ത്രിയുടെ ജോർജിയൻ സന്ദർശനം. ഗോവയിലെ സെന്‍റ് അഗസ്റ്റിൻ കോൺവെന്‍റിൽ സൂക്ഷിച്ചിരുന്ന കെറ്റിവന്‍റെ തിരുശേഷിപ്പുകൾ 2005ൽ ആണ് കണ്ടെത്തുന്നത്. തിരുശേഷിപ്പുകൾ വെള്ളിയാഴ്‌ചയാണ് കേന്ദ്ര മന്ത്രി ജോർജിയക്ക് കൈമാറിയത്.