മാഡ്രിഡ്: സ്‌പെയിനിൽ കൊവിഡ് ബാധിച്ച് 804 പേർ ഇന്നലെ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 11,744 ആയി ഉയർന്നു. സ്‌പെയിനിലെ മരണനിരക്ക് കുറഞ്ഞുവരുന്നതായി അധികൃതർ വിലയിരുത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സ്‌പെയിനിലെ മരണസംഖ്യ 10,000 കടന്നത്. 124,736 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും കുറവ് സംഭവിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച മുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളുടെ കണക്ക് 27 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറഞ്ഞു. 34,219 പേർക്ക് ഇതുവരെ രോഗം ഭേദമായി. 4,000 പേരാണ് വെള്ളിയാഴ്‌ച രോഗം ഭേദമായി ആശുപത്രി വിട്ടത്. കൊവിഡ് വ്യാപനം തടയുന്നതിനായി സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഏപ്രിൽ 25 വരെ ലോക്‌ഡൗൺ നീട്ടിയതായി അറിയിച്ചു.