ടിറാന: അൽബാനിയയിലെ ഭൂചലനത്തിൽ മരണ സംഖ്യ 35 ആയെന്ന് റിപ്പോർട്ടുകൾ. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കനത്ത നാശ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. 47 ഓളം പേരെ രക്ഷപ്പെടുത്തിയെന്നും 25 പേർക്കുള്ള തെരച്ചിൽ തുടരുകയാണെന്നും അൽബാനിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് ശക്തമായ ഭൂചലനം ഉണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഭൂമിശാസ്ത്രപരമായ സവിശേഷതയാണ് അൽബാനിയയിൽ ഭൂചലനത്തിന് കാരണമാകുന്നത്. 1920 നവംബർ 26 ന് ജിറോകാസ്റ്റർ കൗണ്ടിയിലാണ് അൽബാനിയയിലെ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്.
അൽബാനിയയിലെ ഭൂചലനം; മരണം സംഖ്യ ഉയരുന്നു - ഭൂചലന വാർത്ത
47 ഓളം പേരെ രക്ഷപ്പെടുത്തിയെന്നും 25 പേർക്കുള്ള തെരച്ചിൽ തുടരുകയാണെന്നും അൽബാനിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടിറാന: അൽബാനിയയിലെ ഭൂചലനത്തിൽ മരണ സംഖ്യ 35 ആയെന്ന് റിപ്പോർട്ടുകൾ. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കനത്ത നാശ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. 47 ഓളം പേരെ രക്ഷപ്പെടുത്തിയെന്നും 25 പേർക്കുള്ള തെരച്ചിൽ തുടരുകയാണെന്നും അൽബാനിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് ശക്തമായ ഭൂചലനം ഉണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഭൂമിശാസ്ത്രപരമായ സവിശേഷതയാണ് അൽബാനിയയിൽ ഭൂചലനത്തിന് കാരണമാകുന്നത്. 1920 നവംബർ 26 ന് ജിറോകാസ്റ്റർ കൗണ്ടിയിലാണ് അൽബാനിയയിലെ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്.
https://www.aninews.in/news/world/europe/death-toll-in-albania-earthquake-rises-to-3520191128072108/
Conclusion: