ലണ്ടന്‍: കൊവിഡിനെതിരെ പോരാടിയ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ വീടിനു മുന്നില്‍ നീല നിറത്തിലുള്ള ലൈറ്റ് കത്തിച്ച് ലണ്ടന്‍. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് പ്രര്‍ത്തകര്‍ക്ക് അഭിനന്ദിച്ചായിരുന്നു പരിപാടി. പ്രധാനമന്ത്രി ബോറിക് ജോണ്‍സണും അയല്‍ വാസിയായ ട്രഷറി ചീഫ് റിഷി സുനക്കും പരിപാടിയില്‍ പങ്കെടുത്തു.
ക്ലാപ്പ് ഫോര്‍ കേറേഴ്‌സ് എന്ന പേരിലാണ് പരിപാടി നടന്നത്. ജനങ്ങൾ വീടിന് മുന്‍പിലെ ജനലില്‍ നീല നിറം തെറിയിച്ചു. 578 പേരാണ് ലണ്ടനില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചത്. രാജ്യത്ത് ഏറെ പേര്‍ക്ക് പനിയെ ജലദോഷവും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ട്. കുട്ടികളിലും പ്രായം ചെന്നവരിലുമാണ് രോഗം ഏറ്റവും കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്. മരണ സംഖ്യ കൂടുതലും ഈ പ്രായക്കാരിലാണ്.