ETV Bharat / international

സ്പെയിനില്‍ ലോക്ക് ഡൗണ്‍ മൂന്നാം തവണയും നീട്ടി

author img

By

Published : Apr 23, 2020, 8:41 AM IST

രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മരണം ഇരുപതിനായിരം കടന്നു.

COVID-19: Spain extends state of emergency till May 9  സ്പെയിനില്‍ ലോക്ക് ഡൗണ്‍ മൂന്നാം തവണയും നീട്ടി   Suggested M
സ്പെയിനില്‍ ലോക്ക് ഡൗണ്‍ മൂന്നാം തവണയും നീട്ടി

മാഡ്രിഡ് : കൊവിഡ് പകര്‍ച്ച വ്യാധിയെത്തുടര്‍ന്ന് സ്പെയിനില്‍ ലോക്ക് ഡൗണ്‍ മെയ് 9 വരെ നീട്ടി.സ്പാനിഷ് പാര്‍ലമെന്‍റ് ലോക്ക് ഡൗണ്‍ മൂന്നാം തവണയം നീട്ടാന്‍ അംഗീകാരം നല്‍കി. മികച്ച ഒരു ഭാവിക്ക് വേണ്ടി ലോക്ക്‌ഡൗണ്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സിഎഎന്‍എന്നിനോട് പറഞ്ഞു .

മാര്‍ച്ച് 14നാണ് രണ്ടാമത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയയെും സാരമായി തന്നെ ബാധിച്ചു. നിലവില്‍ രാജ്യം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതില്‍ പരാജയപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്പെയിനില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മരണങ്ങള്‍ ഇരുപതിനായിരം കടന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫെബ്രുവരി 1നാണ് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. യു.എസ് ആസ്ഥാനമായിട്ടുള്ള ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 2.6 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 1,82,000 ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.