ലണ്ടൻ: ബ്രിട്ടണിലെ കൊവിഡ് മരണസംഖ്യ 10,600 ആയി ഉയർന്നു. ഞായറാഴ്‌ച ആശുപത്രികളിൽ മരിച്ചവരുടെ എണ്ണം 657 ൽ നിന്ന് 9,594 ആയി വർധിച്ചു. 84,279 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രതിസന്ധിയിൽ ബ്രിട്ടന്‍റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 25 മുതൽ 30 ശതമാനം വരെ കുറയാൻ സാധ്യതയുള്ളതായി ബ്രിട്ടീഷ് ധനമന്ത്രി റിഷി സുനക് അറിയിച്ചു.
അടുത്ത മാസം മുതൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള മന്ത്രിസഭാ ചർച്ചക്കിടയിലാണ് സുനക് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രോഗം മാറിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു.