ETV Bharat / international

കൊവിഡ് അവസാനിക്കുന്ന ലക്ഷണമില്ല; പോരാട്ടം തുടരണമെന്ന് ഡബ്ല്യൂ. എച്ച്.ഒ - ഡബ്ല്യൂ. എച്ച്.ഒ

കൊവിഡ് മഹാമാരിയുടെ വ്യാപനം അവസാനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും വൈറസിനെതിരെയുള്ള പോരാട്ടം ശക്തമായി തുടരണമെന്ന് ഡബ്ല്യൂ. എച്ച്.ഒ

WHO Coronavirus pandemic World Health Organization vaccine pandemic Michael J. Ryan ഡബ്ല്യൂ. എച്ച്.ഒ ലോകാരോഗ്യ സംഘടന *
WHO
author img

By

Published : Jun 11, 2020, 11:10 AM IST

ജനീവ: രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിൽ നിന്നുള്ള രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് ഗവേഷണങ്ങൾ തുടരുകയാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി, ഐസൊലേറ്റ് ചെയ്ത്, പരിശോധന നടത്തുകയും സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി അവരെയും നിരീക്ഷണത്തിൽ ആക്കുക എന്നത് മാത്രമാണ് നിലവിൽ വൈറസ്‌ വ്യാപനം തടയാനുള്ള ഏക മാർഗമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. മഹാമാരിയെ തുരത്താനുള്ള വാക്‌സിൻ കണ്ടെത്തുന്നതിന് എല്ലാ ലോകരാജ്യങ്ങളും നേതാക്കളും പ്രതിജ്ഞാബദ്ധരാകണമെന്നും ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും ആഴ്ചകളിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത് വൈറസ് വ്യാപനം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. ലോകത്തിന്റെ പലയിടങ്ങളിലും കൊവിഡ് അതിവേഗം വ്യാപിക്കുന്നു. ഇതിനാൽ തങ്ങൾ തീർത്തും ആശങ്കയിലാണെന്ന് ഡബ്ല്യൂ.എച്ച്.ഒയുടെ ലോക്കൽ ഹെൽത്ത് ഓർഗനൈസേഷൻ- ഹെൽത്ത് എമർജൻസി പ്രോഗ്രാം ഡയറക്ടർ മൈക്കൽ ജെ. റയാൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.