ETV Bharat / international

ഇറ്റലിയിൽ കൊവിഡ്-19 ഭീതി; വെനീസ് കാര്‍ണിവല്‍ നേരത്തെ അവസാനിപ്പിച്ചു - Coronavirus outbreak in Italy

കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 152 ലേക്ക് എത്തിയതോടെ സാംസ്കാരിക കായിക വിനോദ പരിപാടികൾ എല്ലാം തന്നെ നിർത്തിവെക്കാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

Coronavirus outbreak in Italy cuts short Venice Carnival  ഇറ്റലിയിൽ കൊവിഡ്-19 ഭീതി  കൊവിഡ് 19 ചൈന  കൊവിഡ്-19 ലോകത്ത്  കൊറോണ ഭീതി  Coronavirus outbreak in Italy  covid world
ഇറ്റലിയിൽ കൊവിഡ്-19 ഭീതി; വെനീസ് കാര്‍ണിവല്‍ നേരത്തെ അവസാനിപ്പിച്ചു
author img

By

Published : Feb 24, 2020, 9:43 AM IST

റോം: ചൈനക്ക് പുറത്തും കൊവിഡ്-19 ഭീതി പടരുന്നു. ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 152 ലേക്ക് എത്തിയതോടെ വെനീസ് കാര്‍ണിവല്‍ രണ്ട് ദിവസം മുന്‍പേ അവസാനിപ്പിച്ചു. മൂന്ന് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ അഞ്ചു പ്രദേശങ്ങളിലാണ് കൊവിഡ്-19 ഭീതിയുള്ളത് . അതേസമയം സാംസ്കാരിക കായിക വിനോദ പരിപാടികൾ എല്ലാം തന്നെ നിർത്തിവെക്കാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് ആദ്യം രോഗം ബാധിച്ചയാളെ കണ്ടെത്താൻ സാധിക്കാത്തതിനാൽ രോഗം പടരുന്നത് തടയാൻ സാധിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. രോഗ ബാധിത പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ്-19 ബാധിച്ച് ദക്ഷിണ കൊറിയയിൽ ആറുപേരാണ് മരിച്ചത്. ജപ്പാനിലും സ്ഥിതി രൂക്ഷമാവുകയാണ്. അതേസമയം ചൈനയിൽ മരിച്ചവരുടെ എണ്ണം 2494 ആയി. 76,936 പേർക്ക് ഇതുവരെ ചൈനയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.