ലണ്ടൻ: 2020 ജനുവരി 31ന് യൂറോപ്യൻ യൂണിയൻ വിടുന്നതിന് മുമ്പ് ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പുണ്ടാകും. ഡിസംബര്‍ 12ന് തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്‍റെ നീക്കത്തിന് ഒടുവില്‍ പാര്‍ലമെന്‍റ് അംഗീകാരം. വോട്ടെടുപ്പില്‍ 438 പേരുടെ പിന്തുണയാണ് ബോറിസിന് ലഭിച്ചത്.
പ്രതിപക്ഷത്തുള്ള ലേബര്‍ പാര്‍ട്ടിയുടെ അപ്രതീക്ഷിത പിന്തുണ കൂടി ലഭിച്ചതോടെ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോണ്‍സണിന്‍റെ നീക്കം വിജയം കണ്ടു. അതേസമയം യഥാര്‍ഥ മാറ്റത്തിനുള്ള സമയമാണ് ഇടക്കാല തെരഞ്ഞെടുപ്പെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിൻ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പിലൂടെ വ്യക്തമായ ഭൂരിപക്ഷം നേടി ബ്രെക്സിറ്റിനുള്ള തടസ്സങ്ങൾ നീക്കുക എന്നതാണ് ബോറിസിന്‍റെ ലക്ഷ്യം.