ETV Bharat / international

ബ്രെക്‌സിറ്റ് നടപ്പായാല്‍ മാത്രമേ ബ്രിട്ടണ് പുരോഗതിയുണ്ടാകു: ബ്രിട്ടീഷ് പ്രധാനമന്ത്രി - ബോറിസ് ജോണ്‍സണ്‍

ബ്രെക്‌സിറ്റ് നടപ്പായാല്‍ മാത്രമേ രാജ്യത്തെ മറ്റു വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയൂവെന്ന് ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്‌തു

ബ്രെക്‌സിറ്റ് നടപ്പായാല്‍ മാത്രമേ ബ്രിട്ടണ് പുരോഗതിയുണ്ടാകു: ബ്രിട്ടീഷ് പ്രധാനമന്ത്രി
author img

By

Published : Sep 29, 2019, 5:04 AM IST

ലണ്ടൻ : രാജ്യത്തിന്‍റെ വളര്‍ച്ചയ്‌ക്ക് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കേണ്ടത് അത്യാവശ്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. “നമുക്ക് ബ്രെക്‌സിറ്റ് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനും, ജനങ്ങളുടെ വിദ്യാഭ്യാസവും, ആരോഗ്യപരിപാലനമടക്കമുള്ള ജനകീയ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും കഴിയുകയുള്ളുവെന്നും ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്‌തു.

മുന്‍ പ്രധാനമന്ത്രി തെരേസ മേ രാജിവച്ചതിന് പിന്നാലെ അധികാരത്തിലെത്തിയ ബോറിസ് ജോണ്‍സണ്‍ ബ്രക്‌സിറ്റ് വിഷയത്തില്‍ മേയുടേതിന് സമാനമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകളുണ്ട്. എന്ത് വില കൊടുത്തും ഒക്‌ടോബര്‍ 31ന് തന്നെ ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന നിലപാടിലാണ് ബോറിസ് ജോൺസൺ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.