ലണ്ടന്‍: യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തെ ഇനി ആര്‍ക്കും തടയാനാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വടക്കന്‍ ഇംഗ്ലണ്ടിലെ തൊഴിലാളി കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ജോണ്‍സന്‍റെ പ്രസ്‌താവന. ബ്രക്‌സിറ്റ് നടപ്പാക്കാനുള്ള സമയം അടുത്തുവെന്നും, അത് ഉടന്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് ബ്രിട്ടണില്‍ വോട്ടെണ്ണല്‍ നടന്നത്. 650 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 326 സീറ്റ് വേണ്ടിടത്ത് ബോറിസ് ജോണ്‍സണിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 364 സീറ്റ് നേടി വിജയിച്ചിരുന്നു.
ബ്രിട്ടണ്‍ കൂടാതെ സ്‌കോട്‌ലന്‍റ്, വെയ്ല്‍സ്, ഉത്തര അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി നാലായിരത്തിലധികം കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. സ്‌കോട്‌ലന്‍റിലെ 59 സീറ്റുകളില്‍ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 48 സീറ്റുകളില്‍ നേടിയിരുന്നു. ബ്രക്‌സിറ്റിനെ എതിര്‍ക്കുന്ന പാര്‍ട്ടി സ്‌കോട്‌ലാന്‍റിനെ സ്വതന്ത്ര രാജ്യമാക്കണമെന്നാവശ്യപ്പെടുന്നവരാണ്.
തെരഞ്ഞെടുപ്പ് ഫലം വന്നിന് പിന്നാലെ ബോറിസ് ജോണ്‍സണുമായി സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവ് നിക്കോള സ്‌റ്റര്‍ജിയോണ്‍ ഫോണില്‍ സംസാരിച്ചിരുന്നു. ബ്രക്‌സിറ്റിനെ അനുകൂലിക്കുന്നില്ലെന്ന തങ്ങളുടെ നിലപാട് പ്രധാനമന്ത്രിയ അറിയിച്ചിട്ടുണ്ടെന്ന് നിക്കോള പറഞ്ഞു.