ETV Bharat / international

ബ്രസീലീൽ കൊവിഡ് മരണം 400,000 കടന്നു - brazil covid death

കൊവിഡ് മരണം നാല് ലക്ഷം കടക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ.

കൊവിഡ് മരണം 400,000 കടന്നു  ബ്രസിൽ കൊവിഡ്  കൊവിഡ് മരണം  കൊവിഡ് മരണം നാല് ലക്ഷം പിന്നിട്ടു  ബ്രസീലിയ കൊവിഡ്  Brazil tops 400,000 virus deaths  400,000 virus deaths in brazil  brazil covid death  brazil death
ബ്രസീലീൽ കൊവിഡ് മരണം 400,000 കടന്നു
author img

By

Published : Apr 30, 2021, 9:28 AM IST

ബ്രസീലിയ: രാജ്യത്ത് ഒരു മാസത്തിനിടെ 100,000 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണ സംഖ്യ 400,000 കടന്നു. ശൈത്യത്തിലേക്ക് രാജ്യം കടക്കുന്നതോടെ രാജ്യത്തെ കൊവിഡ് സാഹചര്യം രൂക്ഷമാകാനിടയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

ഈ മാസം രാജ്യത്ത് ആയിരക്കണക്കിന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ മാസം 28 വരെയായി 4,000ത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും ഏഴു ദിവസത്തെ ശരാശരി 3,100ന് മുകളിൽ വരെ പോയെന്നുമാണ് റിപ്പോർട്ടുകൾ.

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ സന്തോഷം പങ്കുവെച്ചിരുന്നു. എന്നാൽ അതിൽ നിന്ന് പെട്ടെന്നാണ് വീണ്ടും കേസുകൾ വർധിക്കുന്ന സാഹചര്യത്തിലെത്തിയത്. അടുത്ത കൊവിഡ് തരംഗ ഭീഷണിയിലാണ് ബ്രസീൽ. ഓൺലൈൻ റിസർച്ച് സൈറ്റായ അവർ വേൾഡ് ഇൻ ഡാറ്റ പ്രകാരം ബ്രസീലിൽ ഇതുവരെ ആറ് ശതമാനത്തിൽ താഴെ ആളുകളാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്.

ജൂൺ പകുതിയോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാൻഡേഴ്‌സൺ ഒലിവേര പറഞ്ഞു. പ്രാദേശിക നേതാക്കളിൽ നിന്ന് പരിമിതമായ രീതിയിൽ മാത്രമേ ലോക്ക്‌ഡൗണിനോട് സഹകരിക്കുകയുള്ളുവെന്നും അതിനാൽ ഇത്തരം ലോക്ക്ഡൗണുകൾ പരാജയമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീലിൽ കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പോലും ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിയമ ലംഘനങ്ങൾ നടത്തിയിരുന്നു.

Read more: ബ്രസീലില്‍ കൊവിഡ് മരണസംഖ്യ 3.95 ലക്ഷം പിന്നിട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.