ETV Bharat / international

കുടിവെള്ളമില്ല, ശുചിത്വമില്ല: യൂനിസെഫ് - ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം തുടര്‍ന്ന കുടിവെള്ള - ശുചിത്വ പ്രശ്നങ്ങള്‍ 2030 വരെ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ വായിക്കാം

നാലിൽ ഒരാൾക്ക് പോലും ശുദ്ധമായ കുടിവെള്ളം  ലോകാരോഗ്യ സംഘടന  ശുചിത്വം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകത  കൊവിഡ്‌  safe drinking water  Around 1 out of 4 people  billions-people-will-lack-access-safe-water
2020 ൽ നാലിൽ ഒരാൾക്ക് പോലും ശുദ്ധമായ കുടിവെള്ളം ലഭിച്ചിരുന്നില്ല:ലോകാരോഗ്യ സംഘടന
author img

By

Published : Jul 2, 2021, 12:21 PM IST

ജെനീവ: 2020ൽ നാലിൽ ഒരാൾക്ക് പോലും ശുദ്ധമായ കുടിവെള്ളം ലഭിച്ചിരുന്നില്ലെന്നും ലോകജനസംഖ്യയിൽ പകുതിയോളം പേർക്കും ജീവിക്കാൻ ശുചിത്വത്തോട്‌ കൂടിയ അന്തരീക്ഷം ഉണ്ടായിരുന്നില്ലെന്നും ലോകാരോഗ്യ സംഘടനയും യുണിസെഫും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ട്. ശുചിത്വം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകത കൊവിഡ്‌ കാലത്ത്‌ കൂടുതൽ ഉയർന്ന് കേട്ടതായും റിപ്പോർട്ടിൽ പറയുന്നു.

വെള്ളത്തിന്‍റെ ദൗർലഭ്യം

പകർച്ചവ്യാധിയുടെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള പത്ത്‌ പേരിൽ മൂന്ന്‌ പേർക്ക് വീടുകൾക്കുള്ളിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാൻ പോലും വെള്ളത്തിന്‍റെ ദൗർലഭ്യം മൂലം കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡും മറ്റ്‌ പകർച്ചവ്യാധികളും തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് കൈകഴുകൽ.

എന്നിട്ടും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വെള്ളം കിട്ടാതെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാൽ പകർച്ചവ്യാധിക്ക്‌ മുമ്പുതന്നെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾ വെള്ളവും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതമനുഭവിക്കുകയാണെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറിയേറ്റ ഫോർ കൂട്ടിച്ചേർത്തു.

പഠന റിപ്പോർട്ട്‌

2016 -2020 റിപ്പോർട്ട്‌ പ്രകാരം ആഗോളതലത്തിൽ കുടിവെള്ളം ശരിയായ രീതിയിൽ ലഭിച്ചിരുന്നവർ 70 ശതമാനത്തിൽ നിന്ന്‌ 74 ശതമാനത്തിലേക്ക്‌ ഉയർന്നിരുന്നു. ശരിയായ രീതിയിൽ സാനിറ്റൈസേഷൻ 47 ൽ നിന്നും 54 ആയി ഉയർന്നു. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിലാണ്‌ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി നിലനിൽക്കുന്നത്‌.

also read:COVID 19: ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാൻ വാക്സിൻ; പഠന റിപ്പോര്‍ട്ട് പുറത്ത്

2030 ൽ പോലും കോടിക്കണക്കിന്‌ ആളുകൾക്ക്‌ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ കുടിവെള്ളം, ശുചിത്വ സേവനങ്ങൾ എന്നിവ ലഭ്യമാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.