ലണ്ടൻ: വകഭേദം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നിലവില്‍ കണ്ടുപിടിച്ചിട്ടുള്ള മരുന്നുകള്‍ക്ക് സാധിക്കാനിടയില്ല എന്ന റിപ്പോര്‍ട്ടിന് പിന്നാലെ നടപടിയുമായി മരുന്ന് നിര്‍മാതാക്കളായ ആസ്‌ട്രാസെനക്ക. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പുതിയ പരീക്ഷണങ്ങള്‍ ആരംഭിച്ചതായി ആസ്ട്രാസെനെക അധികൃതര്‍ പറഞ്ഞു.
എല്ലാത്തരം വകഭേദങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്ന മരുന്ന് വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മരുന്ന് നിര്‍മാണത്തിന് വേഗം കൂട്ടാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. മരുന്ന് വിതരണത്തിലൂടെ ഇതുവരെ രണ്ട് മില്യണ്‍ ഡോളര്‍ കമ്പനിക്ക് വരുമാനം ലഭിച്ചിട്ടുണ്ടെന്നും, അടിയന്തര ഘട്ടങ്ങളില്‍ പലപ്പോഴും സൗജന്യമായി മരുന്ന് വിതരണം ചെയ്‌തിട്ടുണ്ടെന്നും ആസ്‌ട്രാസെനക്ക അധികൃതര്‍ അറിയിച്ചു.