ഹേഗ്: നെതർലാൻഡിലെ തിരക്കേറിയ ഷോപ്പിംഗ് മേഖലയിൽ വെള്ളിയാഴ്ച രാത്രി അക്രമികൾ മൂന്ന് പേരെ കുത്തിക്കൊന്നു. രാത്രി 7:45 ഓടെയാണ് ആക്രമണമുണ്ടായത്. ലണ്ടനില്‍ അക്രമി നിരവധി പേരെ ആക്രമിക്കുകയും രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഹേഗിലെ ആക്രമണം.
ഭീകര ആക്രമണമായാണ് പൊലീസ് ഇതിനെ വിലയിരുത്തിയത്. എന്നാൽ ഹേഗിലെ ആക്രമണത്തിന്‍റെ ലക്ഷ്യം എന്താണെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്ന് ഡച്ച് പോലീസ് വക്താവ് പറഞ്ഞു. ആക്രമണത്തിനിരയായ പ്രായപൂർത്തിയാകാത്തവരെയെല്ലാം വെള്ളിയാഴ്ച വൈകിട്ട് ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. ആളുകൾ പരിഭ്രാന്തരായി ഓടുന്നതും വിറയ്ക്കുന്നതും ഈ സ്ഥലത്ത് നിന്നുള്ള വീഡിയോയിൽ കാണാം. പൊലീസ് വന്നതിന് ശേഷമാണ് സ്ഥലത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിച്ചത്. ക്രിസ്തമസിനോട് അനുബന്ധിച്ച് നിരവധി കടകളാണ് പ്രദേശത്ത് പ്രവർത്തിച്ചിരുന്നത്. സ്ഥലം പൊലീസ് സീൽ ചെയ്തു.