ETV Bharat / international

തെരുവില്‍ ആളുകള്‍ക്കുനേരെ അമ്പെയ്‌ത് യുവാവ് ; അഞ്ച് മരണം

അക്രമിയെ പൊലീസിന് പിടികൂടാനായത് ഏറെനേരത്തെ ഏറ്റുമുട്ടലിനൊടുവില്‍

author img

By

Published : Oct 14, 2021, 10:19 AM IST

Updated : Oct 14, 2021, 12:36 PM IST

ജനക്കൂട്ടത്തിന് നേരെ അമ്പെയ്‌ത് യുവാവ്  Assailant with bow and arrows kills 5 people in Norway  Assailant with bow and arrows kills 5 people  നോർവേ  പൊലീസ്
നോർവെയിൽ ജനക്കൂട്ടത്തിന് നേരെ അമ്പെയ്‌ത് യുവാവ്; അഞ്ച് മരണം

കോപ്പൻഹാഗൻ : നോർവേയിൽ തെരുവില്‍ ആളുകള്‍ക്കുനേരെ അമ്പെയ്‌ത് അഞ്ചുപേരെ കൊലപ്പെടുത്തി യുവാവ്. തലസ്ഥാനമായ ഓസ്ലോയിലെ ഒരു പട്ടണത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ക്കുനരെയായിരുന്നു ആക്രമണം.

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. 37 കാരനായ ഡാനിഷ് യുവാവാണ് അക്രമി. ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്‌ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. തിരക്കുള്ള മാര്‍ക്കറ്റിലേക്ക് അമ്പുകളും വില്ലുമായി എത്തിയ ഇയാള്‍ ജനങ്ങൾക്ക് നേരെ തൊടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ അവര്‍ക്കുനേരെയും അക്രമം തുടര്‍ന്നു.

ALSO READ : അഫ്‌ഗാൻ ജനതയെ കൈയയച്ച് സഹായിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ; നൂറുകോടി യൂറോ നല്‍കും

ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസിന് ഇയാളെ വരുതിയിലാക്കാനായത്. കൊലയിലേക്ക് നയിച്ച കാരണങ്ങൾ എന്തെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല.

Last Updated : Oct 14, 2021, 12:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.