ഒഡെസ: ഉക്രേനിയൻ തുറമുഖ നഗരമായ ഒഡെസയിലെ ഹോട്ടലിൽ തീപിടിത്തം. ഇന്നലെ പുലർച്ചെ നടന്ന തീപിടിത്തത്തില്‍ ഒമ്പത് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. തെക്കൻ നഗരത്തിലെ ടോക്കിയോ സ്റ്റാർ ഹോട്ടലിൽ യാണ് സംഭവം
ടോക്കിയോ സ്റ്റാർ ഹോട്ടലിന്‍റെ 1000 ചതുരശ്ര മീറ്റർ വരെ വ്യാപിച്ച തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് അറിയിച്ചു. അഗ്നിശമനസേനാംഗങ്ങൾ എത്തി മൂന്ന് മണിക്കൂറിന് ശേഷമാണ് തീ അണച്ചത്.