പാരീസ്: ഈ ആഴ്ച ആദ്യം തെക്കുകിഴക്കൻ ഫ്രാൻസിൽ ഭൂചലനത്തിൽ ടെയിൽ കമ്മ്യൂണിലെ 30 വീടുകൾ നശിച്ചു. റിക്‌ടർ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേ തുടർന്ന് 300-പേരെ സമീപത്തെ സ്‌ക്കൂളിലേക്ക് മാറ്റിപാർപ്പിച്ചു. 250 ഇടങ്ങൾ കൂടി ഭൂചലനത്തിന്‍റെ കെടുതികൾക്ക് ഇരയായി.
ഫ്രഞ്ച് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. മൗണ്ട്ലിമർ ടൗണിന് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് വാർത്താ ഏജെന്‍സിയും റിപ്പോർട്ട് ചെയ്‌തു. തുടർ ചലനങ്ങൾ ചുറ്റുമുള്ള മറ്റ് നഗരങ്ങളെയും ബാധിച്ചു. ഭൂചലനത്തെ തുടർന്ന് മൂന്ന് പേർക്ക് പരുക്കേറ്റതായി അധികൃതർ വ്യക്തമാക്കി. ഭൂകമ്പത്തെ തുടർന്ന് ഫ്രാന്‍സിലെ മൂന്ന് ആണവ വൈദ്യുതി നിലയങ്ങൾ താല്‍ക്കാലികമായി അടച്ചുപൂട്ടി. ടെയിലിനും മോണ്ടെലിമാറിനും 20 മൈൽ വടക്കായി സ്ഥിതി ചെയ്യുന്ന ക്രൂസ്-മെയ്‌സെ ആണവ വൈദ്യുതി നിലയങ്ങളാണ് അടച്ചുപൂട്ടിയത്.