ലണ്ടന്‍: യുകെയിലെ എസെക്‌സ് കൗണ്ടിയില്‍ ശീതികരിച്ച കണ്ടെയ്‌നര്‍ ട്രക്കില്‍ 39 വിയറ്റ്‌നാമീസ് പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസില്‍ 26 പേര്‍ അറസ്റ്റില്‍. ഫ്രാന്‍സ്,ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്ക് മനുഷ്യക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്ന് പ്രത്യേകിച്ച് വിയറ്റ്‌നാമില്‍ നിന്ന് ആളുകളെ യുകെയിലേക്ക് കടത്തുന്ന സംഘത്തിലേതെന്ന് കരുതുന്ന 13 പേരെയാണ് ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബ്രസല്‍സും പാരീസും കേന്ദ്രീകരിച്ച് നടത്തിയ റെയ്‌ഡില്‍ 13 പേരെ കൂടി അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി യൂറോജസ്റ്റ് പറയുന്നു. കേസില്‍ ഫ്രാന്‍സ്,ബെല്‍ജിയം,അയര്‍ലന്‍റ്,യുകെ എന്നീ രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികളും യൂറോപോളും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 23 നാണ് ദാരുണസംഭവം നടക്കുന്നത്. 15 വയസുള്ള 2 കുട്ടികളുള്‍പ്പെടെ 39 പേര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിയറ്റ്‌നാമിന്‍റെ വടക്ക് മധ്യ പ്രദേശങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളായിരുന്നു കണ്ടെത്തിയത്. ഹൈപ്പോക്‌സിയയും,ഹൈപ്പര്‍തെര്‍മിയയുമായിരുന്നു മരണകാരണം. ട്രക്കിന്‍റെ ഡ്രൈവര്‍ മൗറിസ് റോബിന്‍സണ്‍ ഏപ്രിലില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ബെല്‍ജിയത്തില്‍ നിന്ന് അറസ്റ്റിലായ 13 പേരില്‍ മൊറാക്കന്‍,വിയറ്റ്നാമീസ് സ്വദേശികളും ഉള്‍പ്പെടുന്നു. ഇതില്‍ 5 പേര്‍ക്കെതിരെ മനുഷ്യക്കടത്ത്,വ്യാജ രേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.