ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അപകടസാധ്യത മുന്നിൽ കണ്ട് ഒന്നര ദശലക്ഷം ബ്രിട്ടീഷുകാരോട് കുറഞ്ഞത് 12 ആഴ്‌ചയെങ്കിലും വീട്ടിലിരിക്കാൻ ആവശ്യപെട്ട് ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസസ് അംഗങ്ങൾ വീട്ടിലിരിക്കുന്നവരുമായി നിരന്തരം ബന്ധപെടുമെന്ന് കമ്മ്യൂണിറ്റി മന്ത്രി റോബർട്ട് ജെൻറിക് പറഞ്ഞു. ഗുരുതരമായ ആരോഗ്യസ്ഥിതി ബാധിച്ച കുട്ടികൾക്കും മുതിർന്നവർക്കും ആശുപത്രി ചികിത്സ ഉറപ്പ് വരുത്തും. അപകടസാധ്യതയുള്ള വിഭാഗങ്ങളിൽ പെടുന്ന ആളുകളോട് എല്ലായ്‌പ്പോഴും വീട്ടിൽ തന്നെ തുടരാനും ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് ആവശ്യപെട്ടു. യുകെയിൽ ഇതുവരെ 5,683 കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യ്തു. ഇതുവരെ 281പേരാണ് യുകെയിൽ കൊവിഡ്-19 ബാധിച്ച് മരിച്ചത്.
12 ആഴ്‌ച വീട്ടിലിരിക്കണമെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം - കൊറോണ വൈറസ്
കൊറോണ വൈറസ് അപകടസാധ്യത മുന്നിൽ കണ്ടാണ് തീരുമാനം. കുട്ടികൾക്കും മുതിർന്നവർക്കും ആശുപത്രി ചികിത്സ ഉറപ്പ് വരുത്തും.