ജപ്പാൻ : ഇലക്‌ട്രിക് 'ട്രൈടൗൺ' ത്രീവീലർ പുറത്തിറക്കി യമഹ. മുന്നിൽ രണ്ട് ചക്രങ്ങളും പുറകിൽ ഒരു ചക്രവുമാണ് ഈ ഇലക്‌ട്രിക് വാഹനത്തിനുള്ളത്. ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്‌തുകൊണ്ടാകും റൈഡർ വാഹനത്തെ ബാലൻസ് ചെയ്യുക. രണ്ട് മണിക്കൂർ ബാറ്ററി ചാർജ് ചെയ്യുന്നതിലൂടെ 30 കിലോമീറ്ററോളം ഈ വാഹനം ഓടിക്കാനാകും.
ലീൻ മൾട്ടി വീൽ അല്ലെങ്കിൽ എൽഎംഡബ്ലി ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് ഇലക്‌ട്രിക് വാഹനം നിർമിച്ചിരിക്കുന്നത്. യമഹയുടെ പുതിയ മോട്ടോർ ബൈക്കിലും എൽഎംഡബ്ലിയു ടെക്‌നോളജി ഉപയോഗിച്ചിട്ടുണ്ട്.