ETV Bharat / international

കൊവിഡ് 19നെ നേരിടാം; വീഡിയോ കോണ്‍ഫറന്‍സില്‍ പാകിസ്ഥാന്‍ പങ്കെടുക്കും

സാര്‍ക്കിന്‍റെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഐഷ ഫറൂഖി അറിയിച്ചു

author img

By

Published : Mar 14, 2020, 12:01 PM IST

SAARC countries  Coronavirus case  Pakistan government  Imran Khan  Pakistan to participate in COVID-19 meet  കൊവിഡ് 19 സാര്‍ക്ക്  കൊവിഡ് 19 വീഡിയോ കോണ്‍ഫറന്‍സ്  പ്രധാനമന്ത്രി നരേന്ദ്ര മോദി  സാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ്  പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍  ആരോഗ്യകാര്യ സ്‌പെഷ്യൽ അസിസ്റ്റന്‍റ് സഫർ മിർസ  പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം  ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌
കൊവിഡ് 19നെ നേരിടാം; വീഡിയോ കോണ്‍ഫറന്‍സില്‍ പാകിസ്ഥാന്‍ പങ്കെടുക്കും

ഇസ്‌ലാമാബാദ്: കൊവിഡ് 19 രോഗബാധയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ച സാര്‍ക്കിന്‍റെ നേതൃത്വത്തിലുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ആരോഗ്യകാര്യ സ്‌പെഷ്യൽ അസിസ്റ്റന്‍റ് സഫർ മിർസ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഐഷ ഫറൂഖി ട്വിറ്ററില്‍ അറിയിച്ചു.

  • The threat of #COVID-19 requires coordinated efforts at global and regional level. We have communicated that SAPM on Health will be available to participate in the video conference of #SAARC member countries on the issue.

    — Spokesperson 🇵🇰 MoFA (@ForeignOfficePk) March 13, 2020 " class="align-text-top noRightClick twitterSection" data=" ">

ആഗോളതലത്തില്‍ 5000ത്തിലധികം പേരുടെ മരണത്തിലേക്ക് നയിച്ച കൊവിഡ് 19നെതിരെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയായ സാര്‍ക്കിലെ അംഗരാജ്യങ്ങൾ സംയുക്ത പ്രവര്‍ത്തനം ആസൂത്രണം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ പിന്തുണയുമായി രംഗത്തെത്തിയത്. നേപ്പാൾ, ഭൂട്ടാന്‍, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ നേരത്തെ പ്രധാനമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.