മകൾ പഠിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വളര്‍ത്തു നായയെ കാവല്‍ നിര്‍ത്തിയ ദൃശ്യങ്ങൾ ശ്രദ്ധേയമാകുന്നു. ചൈനയിലെ ഗുയിഷോയിലാണ് സംഭവം. ഷൂലിയാങ് എന്ന പിതാവാണ് മകള്‍ ഷിയാന ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ ഫോണില്‍ കളിക്കാതിരിക്കാനായി വളര്‍ത്തു നായയെ കാവലിരുത്തിയത്. ഷിയാന ഹോം വര്‍ക്ക് ചെയ്ത് തീര്‍ക്കുന്നത് നോക്കി നില്‍ക്കുന്ന നായയുടെ വീഡിയോ ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ കൂടിയാണ് വൈറലായത്. ഫാൻറ്റ്വാൻ എന്നാണ് നായയുടെ പേര്.
പഠിക്കുന്ന മോശയ്ക്ക് മുകളിൽ കാൽ പൊക്കിവച്ച് കുട്ടിയെ നിരീക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മകള്‍ക്ക് ഹോം വര്‍ക്ക് ചെയ്യാന്‍ നല്ല മടിയായിരുന്നു. അതിനാലാണ് വളര്‍ത്തുനായയെ കാവല്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. അവൻ അവന്‍റെ ജോലി വളരെ കൃത്യമായി ചെയ്യുകയാണെന്നും ഷൂലിയാങ് പറഞ്ഞു. ഫാൻറ്റ്വാനെ കാവല്‍ നിര്‍ത്തിയതോടെ തനിക്ക് പഠിക്കാന്‍ മടിയില്ലെന്നും കൂടെ സഹപാഠികള്‍ ഉള്ളതു പോലെ തോന്നുന്നുണ്ടെന്നുമാണ് ഷിയാന പറയുന്നത്.
- " class="align-text-top noRightClick twitterSection" data="">