ETV Bharat / international

അഫ്‌ഗാനിസ്ഥാൻ കൊവിഡിന്‍റെ പിടിയിലെന്ന് അമേരിക്കൻ എംബസി - അമേരിക്കൻ എംബസി

അഫ്‌ഗാനിസ്ഥാനിൽ 28,424 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനകളുടെ എണ്ണം കുറവായതുകൊണ്ടാണ് രാജ്യത്തെ രോഗികളുടെ എണ്ണം വർധിക്കുന്നതെന്ന് അന്താരാഷ്‌ട്ര സംഘടനകൾ പറയുന്നു

US Embassy in Kabul  afghanistan  kabul covid  അഫ്‌ഗാനിസ്ഥാൻ  അമേരിക്കൻ എംബസി  കാബൂൾ
അഫ്‌ഗാനിസ്ഥാൻ കൊവിഡിന്‍റെ പിടിയിലെന്ന് അമേരിക്കൻ എംബസി
author img

By

Published : Jun 21, 2020, 7:14 AM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥർ, സാധാരണക്കാർ തുടങ്ങിയവർക്കെല്ലാം കൊവിഡ് ബാധിച്ചതായി അമേരിക്കൻ എംബസി അറിയിച്ചു. എന്നാൽ എത്ര പേർക്ക് രോഗബാധയുണ്ടെന്ന് വ്യക്തമല്ല. ഇവരിൽ ഭൂരിഭാഗവും എംബസിയിലെ നേപ്പാളി സുരക്ഷാ ജീവനക്കാരാണെന്ന് ഒരു എംബസി ഉദ്യോഗസ്ഥൻ പറഞ്ഞു. രോഗബാധയുള്ള ജീവനക്കാർ ഐസൊലേഷനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവരുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. പരിശോധനക്ക് ശേഷം രോഗം സ്ഥിരീകരിക്കുന്നവരെ കർശനമായി ഐസൊലേഷനിലേക്ക് മാറ്റും. വൈറസ് വ്യാപനം തടയാൻ സ്ഥാപനങ്ങൾ അണുവിമുക്തമാക്കി. അഫ്‌ഗാനിസ്ഥാനിൽ 28,424 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനകളുടെ എണ്ണം കുറവായതുകൊണ്ടാണ് രാജ്യത്തെ രോഗികളുടെ എണ്ണം വർധിക്കുന്നതെന്ന് അന്താരാഷ്‌ട്ര സംഘടനകൾ പറയുന്നു.

ഇറാനിൽ നിന്നും മൂന്ന് ലക്ഷത്തോളം അഫ്‌ഗാന്‍ പൗരന്മാര്‍ തിരിച്ചുവന്നതിനെ തുടർന്നാണ് രാജ്യത്ത് വൈറസ് വ്യാപനം നടന്നതെന്ന് നിരീക്ഷകർ പറയുന്നു. ഇറാനിൽ രണ്ട് ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 9,392 പേർ മരിക്കുകയും ചെയ്‌തു. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ചിലരെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. 80 ശതമാനം കൊവിഡ് പരിശോധനകൾ പോലും നടത്താൻ രാജ്യത്തിന് ശേഷിയില്ലെന്നും അഫ്‌ഗാനിസ്ഥാൻ ഒരു ദുരന്തത്തിന്‍റെ വക്കിലാണെന്നും അന്താരാഷ്ട്ര സുരക്ഷാ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. നാറ്റോ ഉദ്യോഗസ്ഥർക്കിടയിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.