ബാങ്കോക്ക്: നവംബർ 23 ന് കാലാവധി തീരുന്ന ജപ്പാൻ-ദക്ഷിണ കൊറിയ ജനറൽ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇൻഫർമേഷൻ എഗ്രിമെന്‍റ് (ജിസോമിയ) പുതുക്കണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ സിയോളിനോട് ആവശ്യപ്പെട്ടു. കരാർ അവസാനിപ്പിക്കുന്നത് ഉത്തര കൊറിയക്കും ചൈനക്കും മാത്രമേ ഗുണം ചെയ്യൂ എന്നും എസ്പർ അവകാശപ്പെട്ടതായി സ്പുട്നിക് ന്യൂസ് ഏജെന്‍സി റിപ്പോർട്ട് ചെയ്തു. ജിസോമിയ കരാരിന്‍റെ കാലാവധി അവസാനിപ്പിച്ചാല്‍ തങ്ങളുടെ ഫലപ്രാപ്തിയെ സ്വാധീനിക്കുമെന്നും അതിനാൽ ഇരുപക്ഷവും ഉചിതമായ തീരുമാനം എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പ്രതിരോധ മന്ത്രിമാർ തങ്ങളുടെ സൈനിക രഹസ്യാന്വേഷണ പങ്കിടൽ കരാറിന്‍റെ കാലാവധി അവസാനിപ്പിക്കുന്നതിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ജപ്പാൻ ടൈംസും റിപ്പോർട്ട് ചെയ്തു. മൂന്ന് വർഷം മുമ്പ് പ്രാബല്യത്തിൽ വന്ന ജിസോമിയ കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി ദക്ഷിണ കൊറിയയോട് ആവശ്യപ്പെട്ടു.