ETV Bharat / international

ഗുരുദ്വാര ആക്രമണത്തെ അപലപിച്ച് അന്‍റോണിയോ ഗുട്ടറസ്

അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. യു.എന്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങുടെ ക്ഷേമത്തിനായാണെന്നും അദ്ദേഹം പറഞ്ഞു.

Antonio Guterres  Kabul Gurudwara attack  UN chief Antonio Guterres  അഫ്ഗാനിസ്ഥാന്‍  അന്റോണിയോ ഗുട്ടറസ്  ഗുരുദ്വാര  ഗുരുദ്വാര ആക്രമണം  ജനീവ  ഇസ്ലാമിക് സ്റ്റേറ്റ്‌സ്
ഗുരുദ്വാര ആക്രമണത്തെ അപലപിച്ച് അന്റോണിയോ ഗുട്ടറസ്
author img

By

Published : Mar 26, 2020, 10:05 AM IST

ജനീവ: കാബൂളിലെ ഗുരുദ്വാരയില്‍ 25 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് അപലപിച്ചു. സാധാരണക്കാര്‍ക്ക് എതിരായുള്ള ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് ഗുരുദ്വാരയില്‍ ചാവേര്‍ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സിക്ക് വംശജര്‍ക്കെതിരെ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ഉടന്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. ഒരു തരത്തലുമുള്ള ആക്രമണങ്ങളെ അംഗീകരിക്കാനാകില്ല. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. യു.എന്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങുടെ ക്ഷേമത്തിനായാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.