ടോക്കിയോ: ജപ്പാനീസ് വിക്ഷേപണ സൈറ്റിലെ മോശം കാലാവസ്ഥയെത്തുടർന്ന് യുഎഇയുടെ ചൊവ്വ പേടകത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ഇന്‍റർപ്ലാനറ്ററി ദൗത്യമാണ് അമൽ അഥവാ ഹോപ്പ് എന്ന ചൊവ്വ പേടകം. തെക്കൻ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം വെള്ളിയാഴ്ച വരെ മാറ്റിവച്ചിരുന്നു.
വിക്ഷേപണം ജൂലൈയിൽ നടക്കുമെന്ന് യുഎഇ മിഷൻ ടീം ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചു. ഷെഡ്യൂൾ ചെയ്ത തീയതിക്ക് രണ്ട് ദിവസമെങ്കിലും മുമ്പാണ് ലോഞ്ച് പ്രഖ്യാപിക്കുന്നതെന്ന് എച്ച്-ഐഐഎ റോക്കറ്റ് ദാതാവായ മിത്സുബിഷി പറഞ്ഞു. വരും ദിവസങ്ങളിൽ ഇടവിട്ടുള്ള മിന്നലും മഴയും പ്രവചിച്ചിരുന്നതിനാൽ വിക്ഷേപണം മാറ്റിവെക്കേണ്ടത് അനിവാര്യമാണെന്ന് മിത്സുബിഷി വിക്ഷേപണ ഉദ്യോഗസ്ഥൻ കെയ്‌ജി സുസുക്കി ഈ ആഴ്ച ആദ്യം പറഞ്ഞു.
ജപ്പാനിലെ പ്രധാന മേഖലകളിൽ ഒരാഴ്ചയിലേറെയായി കനത്ത മഴയാണ്. തെക്കൻ പ്രധാന ദ്വീപായ ക്യുഷുവിൽ മാരകമായ വെള്ളപ്പൊക്കവും ഉണ്ടായി. യുഎഇ രൂപീകരിച്ച് 50 വർഷം ആഘോഷിക്കുന്ന 2021 ഫെബ്രുവരിയിൽ പേടകം ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷ. ബഹിരാകാശത്ത് ഭാവി തേടുന്ന യുഎഇയുടെ പ്രധാന പടിയാണ് ഹോപ്പ് ദൗത്യം.
മുകളിലെ അന്തരീക്ഷം പഠിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്നതിനുമായുള്ള ഹോപ്പ് മൂന്ന് ഉപകരണങ്ങൾ വഹിക്കുന്നു. വിവിധ സീസണുകളിൽ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പൂർണ്ണമായ വിവരം നൽകുമെന്ന് യുഎഇ പറഞ്ഞു.