ബെയ്‌ജിങ്: ചൈനയിലെ ഷാങ്സി പ്രവശ്യയിലെ ഖനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചു. ലിങ്സിയന്‍ കൗണ്ടിയിലുള്ള ഷാങ്സി ജിന്‍ലിയു ഊര്‍ജ്ജ കമ്പനിയുടെ തായെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെയാണ് രക്ഷിച്ചത്. ടണലില്‍ നിന്ന് പുലര്‍ച്ചെ 5.13 നാണ് തൊഴിലാളികളെ പുറത്തെടുത്തത്.
Also read: പടിഞ്ഞാറൻ ജർമ്മനിയിൽ വെടിവെയ്പ്: രണ്ട് മരണം
ഖനിയുടെ മേല്‍ക്കൂര കഴിഞ്ഞ ബുധനാഴ്‌ചയാണ് തകര്‍ന്ന് വീണത്. തുടര്‍ന്ന് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങുകയായിരുന്നു. തൊഴിലാളികളെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.