കോലാലംപൂർ: ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാര തർക്കം മുറുകുന്നു. എണ്ണ ഉത്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് മലേഷ്യ. എന്നാൽ മലേഷ്യയിൽ നിന്നും ഇറക്കുമതി നിയന്ത്രിക്കാനാണ് ഇന്ത്യൻ വ്യാപാര മേഖലയുടെ തീരുമാനം. കശ്മീരിനെ ആക്രമിച്ച് അധിനിവേശപ്പെടുത്തിയതാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പ്രസ്താവിച്ചിരുന്നു. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിൽ നിന്നും സസ്യ എണ്ണ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നുവെന്നും മഹാതിർ മുഹമ്മദ് പറഞ്ഞു.
പാം ഓയിൽ വാങ്ങുന്നത് നിയന്ത്രിക്കുന്ന ഇന്ത്യയുടെ ഏതൊരു നടപടിയും മലേഷ്യയുടെ വ്യവസായത്തെ ബാധിക്കുന്നതാണ്. മലേഷ്യയെന്ന രാജ്യത്തിന്‍റെ ഏറ്റവും വലിയ കാർഷിക കയറ്റുമതിയാണ് പാം ഓയിൽ. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 3.9 ദശലക്ഷം ടൺ പാം ഓയിലാണ് (ഏകദേശം രണ്ട് ബില്യൺ ഡോളറിന്‍റെ വ്യാപാരം) ഇന്ത്യ വാങ്ങിയിരുന്നത്. 2019 ജനുവരിയിൽ ചരക്കുകളുടെ ഇറക്കുമതി തീരുവ കുറച്ചതിനുശേഷം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികമായിരുന്നു ഇത്തവണത്തെ ഇറക്കുമതി. ഇന്ത്യയുമായുള്ള പാം ഓയിൽ പ്രശ്നം ലോകവ്യാപാര സംഘടനയുടെ സമക്ഷം എത്തിക്കില്ലെന്നും കശ്മീർ പരാമർശം പിൻവലിക്കില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് വ്യക്തമാക്കി.