ETV Bharat / international

അമേരിക്കയിൽ ടിക് ടോക് നിരോധിച്ച നടപടിക്കെതിരെ ചൈനീസ് കമ്പനി ബൈറ്റ് ഡാൻസ്

ട്രംപിന്‍റെ എക്‌സിക്യൂട്ടീവ് തീരുമാനത്തിൽ യുഎസ് സർക്കാരിനെതിരെ ലോസ്യൂട്ട് ഫയൽ ചെയ്യുമെന്ന് കമ്പനി അറിയിച്ചു

author img

By

Published : Aug 24, 2020, 9:08 AM IST

TikTok's parent company  legal action against US over ban  Trump's executive orders  Trump  transactions with ByteDance  US jurisdiction  TikTok  ബെയ്‌ജിങ്  ട്രംപ്‌ ഭരണകൂടം  ടിക്‌ ടോക്‌ ബാൻ  അമേരിക്ക  ടിക്‌ ടോക് നിരോധനം  എക്‌സിക്യൂട്ടീവ് ഉത്തരവ്  ബൈറ്റ് ഡാൻസ്
അമേരിക്കയിൽ ടിക് ടോക് നിരോധിച്ച നടപടിക്കെതിരെ ചൈനീസ് കമ്പനി ബൈറ്റ് ഡാൻസ്

ബെയ്‌ജിങ്: ടിക് ടോക്കുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നടപടിക്കെതിരെ ചൈനീസ് കമ്പനി ബൈറ്റ് ഡാൻസ്. ട്രംപിന്‍റെ എക്‌സിക്യൂട്ടീവ് തീരുമാനത്തിൽ യുഎസ് സർക്കാരിനെതിരെ ലോസ്യൂട്ട് ഫയൽ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് ചൈനീസ് ആപ്പായ ടിക് ടോക്, വീചാറ്റ് എന്നീ ആപ്ലിക്കേഷനുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് ട്രംപ് ഭരണകൂടം ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് ആറിനാണ് ട്രംപ് ഉത്തരവിൽ ഒപ്പ് വച്ചത്. ഉത്തരവ് നിലവിൽ വന്ന ശേഷം അമേരിക്കയിലെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ടിക് ടോക് ഉടമസ്ഥരായ ബൈറ്റ് ഡാൻസുമായി ഒരു ഇടപാടും നടത്താൻ സാധിക്കില്ല. 45 ദിവസത്തിനകമാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. അമേരിക്കയിലെ ടിക്‌ ടോക് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ചൈനീസ് സർക്കാരിന് കൈമാറാൻ കമ്പനിക്ക് കഴിയുമെന്ന ആശങ്കയിലാണ് യുഎസ് ഉദ്യോഗസ്ഥർ. എന്നാൽ ബൈറ്റ് ഡാൻസ് ഇക്കാര്യം നിഷേധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.