ETV Bharat / international

ഫിലിപ്പൈൻസിൽ അഗ്നിപർവത സ്‌ഫോടനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

author img

By

Published : Jan 12, 2020, 8:24 PM IST

പർവതത്തിൽ നിന്നും ഒരു കിലോമീറ്റർ ഉയരത്തിൽ ചാരമേഘങ്ങൾ കാണുകയും പ്രദേശത്ത് ചെറുതായി പ്രകമ്പനങ്ങൾ അനുഭവപ്പെടുകയും ചെയ്‌തു

Philippine volcano  Thousands evacuate in Philippines  ഫിലിപ്പൈൻസ്‌  അഗ്നിപർവത സ്‌ഫോടനം  അഗ്നിപർവത സ്‌ഫോടനത്തിന് സാധ്യത
ഫിലിപ്പൈനിൽ അഗ്നിപർവത സ്‌ഫോടനത്തിന് സാധ്യത

മനില: അഗ്നിപർവതത്തിൽ നിന്നും ചാരനിറത്തിലുള്ള മേഘങ്ങൾ ആകാശത്തേക്ക് ഉയർന്നതിനെതുടർന്ന് ഫിലിപ്പൈന്‍സില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഫിലിപ്പൈൻ തലസ്ഥാന നഗരമായ മനിലയിലുള്ള ടാൽ പർവതത്തിൽ നിന്നാണ് മേഘങ്ങൾ ഉയർന്നത്. മനിലയിൽ നിന്ന് 65 കിലോമീറ്റർ മാറി തെക്ക്‌ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ്‌ ടാൽ. ടാലിന്‍റെ ഗർത്തത്തിലേക്ക് മാഗ്‌മ നീങ്ങുന്നതായി ഭൂകമ്പശാസ്‌ത്രജ്ഞർ കണ്ടെത്തി. ഇത് തുടരുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ സ്‌ഫോടനം നടക്കാൻ സാധ്യതയുള്ളതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾകാനോളജി ആന്‍റ് സെയ്‌സ്‌മോളജി മേധാവി റെനാറ്റോ സോളിഡം പറഞ്ഞു.

ഒരു കിലോമീറ്റർ ഉയരത്തിൽ ചാരമേഘങ്ങൾ കാണുകയും പ്രദേശത്ത് ചെറുതായി പ്രകമ്പനങ്ങൾ അനുഭവപ്പെടുകയും ചെയ്‌തു. അഗ്നിപർവത ദ്വീപിൽ നിന്നും രണ്ടായിരത്തോളം ഒഴിപ്പിച്ചതായി പ്രാദേശിക ദുരന്ത നിവാരണ കാര്യാലയം അറിയിച്ചു. 1997 ലാണ് ടാലില്‍ അവസാനമായി സ്‌ഫോടനം നടന്നത്. 2018 ജനുവരിയിൽ മയോൺ പർവതം പൊട്ടിത്തെറിച്ചതിനെതുടർന്നുണ്ടായ ലാവ, ചാരം, പാറകൾ എന്നിവ മൂലം ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചിരുന്നു.

Intro:Body:

dsfgg

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.