ETV Bharat / international

അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നു; തായ്‌ലൻഡ് ജനതക്ക് മുന്നറിയിപ്പ് - തായ്‌ലൻഡ്

കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗികൾ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾ വീടിനുള്ളിൽ തന്നെ താമസിക്കണമെന്നും പുറത്തുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു

വർദ്ധിച്ചുവരുന്ന വായു മലിനീകരണം: തായ്‌ലൻഡ് ജനതക്ക് മുന്നറിയിപ്പ്
author img

By

Published : Sep 30, 2019, 11:43 PM IST

ബാങ്കോക്ക്: നഗരത്തിലെ അന്തരീക്ഷ മലിനീകരണം വർധിക്കുന്നതായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി തായ്‌ലൻഡ് അധികൃതർ . കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർക്ക് മുൻകരുതൽ എടുക്കാനുള്ള നിർദേശങ്ങളും അധികൃതർ നൽകി. ലോകാരോഗ്യ സംഘടനയുടെ പരമാവധി ആകാവുന്ന മലിനീകരണ തോതിനേക്കാൾ കൂടുതലാണ് നിലവിൽ നഗരത്തിലെ അന്തരീക്ഷ മലിനീകരണ നിരക്ക്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗികൾ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾ വീടിനുള്ളിൽ തന്നെ താമസിക്കണമെന്നും പുറത്തുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

പുറത്തിറങ്ങുമ്പോൾ മാസ്‌ക് ഉപയോഗിക്കണമെന്നും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് നിർമാണ സ്ഥാപനങ്ങളും ഫാക്‌ടറികളും സഹകരിക്കണമെന്നും പ്രധാനമന്ത്രി പ്രയൂത് ചാൻ-ഒച്ച ട്വീറ്റ് ചെയ്‌തു. അടുത്ത ദിവസങ്ങളിലെ മഴയുടെ കുറവാണ് മലിനീകരണ വർധനവിന് കാരണമെന്ന് അധികൃതർ പറയുന്നു. ലോക മലിനീകരണ സർവേകൾ നടത്തുന്ന 'എയർ വിഷ്വൽ' കണക്കുകൾ പ്രകാരം പ്രകാരം ചെങ്‌ഡു, ഹനോയി, ബാങ്കോക്ക്, ഹോങ്കോംഗ്, സിയോൾ എന്നിവയാണ് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള പ്രധാന നഗരങ്ങൾ.

Intro:Body:

fdbf

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.