ETV Bharat / international

ഇന്ത്യയെ തകർക്കുമെന്ന ആഹ്വാനവുമായി ഹിസ്ബുൾ മുജാഹിദീൻ ; പരസ്യ പ്രഖ്യാപനവുമായി നേതാക്കൾ - ഹിസ്ബുൾ മുജാഹിദീൻ

ഇന്ത്യക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആഹ്വാനം നൽകി ഹിസ്ബുൾ മുജാഹിദീൻ നേതാക്കൾ. ഹിന്ദു ആചാരങ്ങളെയും മതത്തെയും ഭൂമിയിൽ നിന്ന് ഇല്ലാതാക്കുമെന്നും ഹിസ്ബുൾ മുജാഹിദീൻ നേതാവ് ഖാലിദ് സൈഫുള്ള.

ഇന്ത്യയ്ക്കെതിരെ ഹിസ്ബുൾ മുജാഹിദീൻ
author img

By

Published : Aug 17, 2019, 8:49 AM IST

Updated : Aug 17, 2019, 9:29 AM IST

മുസാഫർബാദ് : കശ്മീരിലെ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇന്ത്യയ്ക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആഹ്വാനം നൽകി ഭീകരവാദികൾ. കഴിഞ്ഞ ദിവസം ഖാലിദ് സൈഫുള്ള, നായിബ് അമീർ അടക്കമുള്ള ഹിസ്ബുൾ മുജാഹിദീൻ നേതാക്കളുടെ നേതൃത്വത്തിൽ, പാക് അധീന കാശ്മീരിലെ മുസാഫർബാദിൽ നടന്ന യോഗത്തിലാണ് ഇന്ത്യയിൽ ആക്രമണം നടത്താനുള്ള ആഹ്വാനമുണ്ടായത്.

"ലോകത്തിൽ നിരവധി മുസ്ലീം രാജ്യങ്ങളുണ്ട്, അതുകൊണ്ട് പാകിസ്ഥാൻ തകർന്നാലും മുസ്ലീമുകൾ അതിജീവിക്കും, എന്നാൽ ഇന്ത്യ ഒന്നു മാത്രമേ ഉള്ളുവെന്നും ഹിന്ദു ആചാരങ്ങളെയും, മതത്തെയും ഭൂമിയിൽ നിന്ന് ഇല്ലാതാക്കുമെന്നും" ഖാലിദ് സൈഫുള്ള പ്രഖ്യാപിച്ചു.

കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക അവകാശങ്ങൾ ഇന്ത്യാ ഗവൺമെന്റ് പിൻവലിച്ചതിനെത്തുടർന്ന് ഇന്ത്യയിൽ ഭികരാക്രമണം നടത്താൻ പദ്ധതിയിടുന്ന ഹിസ്ബുൾ മുജാഹിദീൻ അടക്കമുള്ള തീവ്രവാദ സംഘടനകൾക്ക് പാകിസ്ഥാന്‍റെ പിന്തുണയുണ്ട്.

Last Updated : Aug 17, 2019, 9:29 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.