ETV Bharat / international

താലിബാനെ ഭീകര പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ റഷ്യ; സ്വാഗതം ചെയ്‌ത് അഫ്‌ഗാന്‍ - russia

കരിമ്പട്ടികയില്‍ നിന്ന് താലിബാനെ ഒഴിവാക്കാനുള്ള റഷ്യന്‍ പദ്ധതിയെ സ്വാഗതം ചെയ്‌ത്, അഫ്‌ഗാൻ വിദേശകാര്യ മന്ത്രാലയ വക്താവാണ് രംഗത്തെത്തിയത്.

താലിബാന്‍  ഭീകര പട്ടിക  റഷ്യ  അഫ്‌ഗാന്‍ വിദേശകാര്യ മന്ത്രാലയം  Taliban  vladimir Putin  terrorists' list  russia  taliban
താലിബാനെ ഭീകര പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ റഷ്യ; സ്വാഗതം ചെയ്‌ത് അഫ്‌ഗാന്‍ വിദേശകാര്യ മന്ത്രാലയം
author img

By

Published : Oct 25, 2021, 8:43 AM IST

Updated : Oct 25, 2021, 9:03 AM IST

മോസ്‌കോ: തീവ്രവാദ പട്ടികയിൽ നിന്ന് താലിബാനെ ഒഴിവാക്കണമെന്നുള്ള റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ പരമാർശത്തെ സ്വാഗതം ചെയ്‌ത് താലിബാൻ. അഫ്‌ഗാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്‌ദുല്‍ ഖഹർ ബൽഖി ഞായറാഴ്ച ട്വീറ്റിലൂടെയാണ് റഷ്യന്‍ പരാമര്‍ശത്തെ പിന്തുണച്ചത്. അന്താരാഷ്ട്ര സമൂഹവുമായി തങ്ങള്‍ നല്ല ബന്ധം ആഗ്രഹിക്കുന്നതായും ബൽഖി പറഞ്ഞു.

ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്‌ഗാനിസ്ഥാന്‍റെ ദേശീയ നേതാക്കളെ കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ പരാമര്‍ശത്തെ രാജ്യത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്യുന്നു. യുദ്ധത്തിന്‍റെ അധ്യായം അവസാനിച്ചതിനാൽ, ലോക രാജ്യങ്ങളും അഫ്‌ഗാനുമായുള്ള ബന്ധത്തിലും സമീപനത്തിലും നല്ല മാറ്റം കൊണ്ടുവരേണ്ടതുണ്ട്. പരസ്‌പര ധാരണയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ അന്താരാഷ്ട്ര സമൂഹവുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും മന്ത്രാലയം വക്താവ് ട്വീറ്റ് ചെയ്‌തു.

ALSO READ: അഫ്‌ഗാനിൽ കുടുങ്ങിയ ന്യൂനപക്ഷങ്ങളെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കത്ത്

ഇന്‍റര്‍നാഷണൽ വാൾഡായ് ക്ലബ്ബിന്‍റെ യോഗത്തിൽ സംസാരിക്കുന്നതിനിടെയിലായിരുന്നു പുടിൻ റഷ്യയുടെ അഫ്ഗാൻ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്‍റെ താത്‌പര്യം ഇതാണെങ്കിലും ഐക്യരാഷ്ട്രസഭാതലത്തിൽ കൈക്കൊള്ളേണ്ടതാണ് താലിബാനെ കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം. രാജ്യത്തെയും ജനങ്ങളെയും വികസനത്തിലേക്കാണ് താലിബാന്‍ നയിക്കുന്നതെന്നും പുടിൻ പറഞ്ഞിരുന്നു.

Last Updated : Oct 25, 2021, 9:03 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.