കാബൂൾ: യുഎസ് താലിബാൻ ഉടമ്പടിയെ തുടർന്ന് ബാഗ്രം ജയിൽ സന്ദർശിക്കാനൊരുങ്ങി താലിബാൻ പ്രതിനിധിസംഘം. ജയിലിലുള്ള തടവുകാരെ തിരിച്ചറിയാനും കണ്ടുപിടിക്കാനുമാണ് നടപടി. അഫ്‌ഗാൻ സർക്കാരിന്‍റെ ടെക്‌നിക്കൽ ടീമും താലിബാനുമായും നടത്തിയ രണ്ടാമത്തെ വീഡിയോ കോൺഫറൻസിലാണ് തീരുമാനമായതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. താലിബാൻ ഖത്തർ ഓഫീസ് ഉദ്യോഗസ്ഥനായ സുഹൈൽ ഷഹീൻ നാല് മണിക്കൂറോളം നീണ്ടു നിൽക്കുന്ന കോൺഫറൻസ് വീഡിയോ ട്വീറ്റ് ചെയ്‌തു. യുഎസിലെയും ഖത്തറിലെയും റെഡ് ക്രോസ് അംഗങ്ങളും കോൺഫറൻസിൽ പങ്കെടുത്തിരുന്നു. മാർച്ച് 31നാണ് തടവുകാരെ വിട്ടയക്കുക. ഇതിന്‍റെ മുന്നോടിയായാണ് ജയിൽ സന്ദർശനം.
ബാഗ്രം ജയിൽ സന്ദർശനത്തിനൊരുങ്ങി താലിബാൻ പ്രതിനിധി സംഘം - യുഎസ് താലിബാൻ ഉടമ്പടി
യുഎസ്- താലിബാൻ ചർച്ചകളുടെ ഫലമായി മാർച്ച് 31ന് താലിബാൻ തടവുകാരെ വിട്ടയക്കുന്നതിന്‍റെ മുന്നോടിയായാണ് ജയിൽ സന്ദർശനം.