ETV Bharat / international

കൊവിഡ് പശ്ചാത്തലത്തില്‍ താലിബാന്‍ 28 അഫ്‌ഗാനിസ്ഥാന്‍ തടവുകാരെക്കൂടി മോചിപ്പിച്ചു - 28 അഫ്ഗാൻ തടവുകാരെ കൂടി താലിബാൻ മോചിപ്പിച്ചു

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ 148 അഫ്‌ഗാനിസ്ഥാന്‍ തടവുകാരെയാണ് താലിബാൻ ഇതുവരെ മോചിപ്പിച്ചത്

Afghan govt prisoners  Taliban  National Security Council  Afghanistan Peace Deal  അഫ്ഗാൻ തടവുകാർ  താലിബാൻ  28 അഫ്ഗാൻ തടവുകാരെ കൂടി താലിബാൻ മോചിപ്പിച്ചു  കൊവിഡ് 19 പശ്ചാത്തലം
28 അഫ്ഗാൻ തടവുകാരെ കൂടി താലിബാൻ മോചിപ്പിച്ചു
author img

By

Published : May 10, 2020, 9:18 PM IST

കാബൂൾ: ഹെറാത്ത് പ്രവിശ്യയിലെ 28 അഫ്‌ഗാനിസ്ഥാന്‍ തടവുകാരെ കൂടി താലിബാൻ വിട്ടയച്ചതായി ദോഹയിലെ തീവ്രവാദ ഗ്രൂപ്പിന്‍റെ രാഷ്ട്രീയ ഓഫീസ് വക്താവ് അറിയിച്ചു. ഫെബ്രുവരിയിൽ യുഎസുമായി ഉണ്ടാക്കിയ സമാധാന കരാറിന്‍റെ അടിസ്ഥാനത്തിൽ താലിബാൻ ഇതുവരെ 148 അഫ്‌ഗാന്‍ തടവുകാരെയാണ് മോചിപ്പിച്ചതെന്ന് സുഹൈൽ ഷഹീൻ പറഞ്ഞു.

അഫ്‌ഗാനിസ്ഥാന്‍ സർക്കാർ 1,000 താലിബാൻ തടവുകാരെ ഇതുവരെ വിട്ടയച്ചു. അഫ്‌ഗാന്‍ തടവുകാരെ മോചിപ്പിക്കാനുള്ള അവസരമാണ് താലിബാന് ഇപ്പോൾ. അഫ്‌ഗാനിസ്ഥാന്‍ സ്വദേശികളെ കൊല്ലുന്നത് അവസാനിപ്പിക്കണം. ഇതിനായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് ദേശീയ സുരക്ഷാ കൗൺസിൽ ഓഫീസ് വക്താവ് ജാവിദ് ഫൈസൽ പറഞ്ഞു. കൊവിഡ് 19 നെതിരെ പോരാടാനും സമാധാനം നിലനിർത്താനുമാണ് തടവുകാരെ വിട്ടയച്ചതെന്ന് ജാവിദ് ഫൈസൽ അറിയിച്ചു. 500 താലിബാൻ തടവുകാരെ കൂടി വരും ദിവസങ്ങളിലായി അഫ്‌ഗാന്‍ മോചിപ്പിക്കുമെന്ന് എൻ‌എസ്‌സി അറിയിച്ചു. മൊത്തം 5000 താലിബാൻ തടവുകാരെ മോചിപ്പിക്കുമെന്നാണ് അഫ്‌ഗാന്‍ സർക്കാർ അറിയിച്ചിരിക്കുന്നത്. അഫ്‌ഗാനിസ്ഥാന്‍റെ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും ഉടൻ ചർച്ചകൾക്ക് അവസരം ഒരുക്കുമെന്നും താലിബാനും പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.