ETV Bharat / international

വാഹനങ്ങളും ആയുധങ്ങളും കൈമാറണമെന്ന് അഫ്‌ഗാനികളോട് താലിബാൻ - ഇസ്ലാമിക് എമിറേറ്റ്

ഒരാഴ്‌ചക്കുള്ളിൽ കൈമാറണമെന്നാണ് നിർദേശം. സമയപരിധിക്കുള്ളിൽ വാഹനം ഉൾപ്പെടെയുള്ളവ ഇസ്ലാമിക് എമിറേറ്റിലെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ട്വിറ്ററിലൂടെ അറിയിച്ചു.

Taliban ordered to over weapons  Taliban  afghan crisis  Afghans to hand over vehicles, weapons  അഫ്‌ഗാൻ  താലിബാൻ  വാഹനങ്ങളും ആയുധങ്ങളും ഉൾപ്പെടെയുള്ളവ കൈമാറാൻ അഫ്‌ഗാൻ പൗരന്മാരോട് ആവശ്യപ്പെട്ട് താലിബാൻ  ഇസ്ലാമിക് എമിറേറ്റ്  ഐക്യരാഷ്‌ട്രസഭ
വാഹനങ്ങളും ആയുധങ്ങളും ഉൾപ്പെടെയുള്ളവ കൈമാറാൻ അഫ്‌ഗാൻ പൗരന്മാരോട് ആവശ്യപ്പെട്ട് താലിബാൻ
author img

By

Published : Aug 29, 2021, 12:20 PM IST

കാബൂൾ: വാഹനങ്ങൾ, ആയുധങ്ങൾ, വെടിമരുന്ന്, സർക്കാർ വസ്തുവകകൾ എന്നിവ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറാൻ അഫ്‌ഗാൻ പൗരന്മാരോട് ആവശ്യപ്പെട്ട് താലിബാൻ. ഒരാഴ്‌ചക്കുള്ളിൽ കൈമാറണമെന്നാണ് നിർദേശം. സമയപരിധിക്കുള്ളിൽ വാഹനം ഉൾപ്പെടെയുള്ളവ ഇസ്ലാമിക് എമിറേറ്റിലെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ട്വിറ്ററിലൂടെ അറിയിച്ചു.

അഫ്‌ഗാൻ പൗരന്മാരുടെ സുരക്ഷക്കായാണ് താലിബാൻ ഉള്ളതെന്നും അതിനാൽ പൗരന്മാർ സുരക്ഷക്കായി സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങൾ കൈമാറണമെന്നും നേരത്തെ താലിവാൻ അറിയിച്ചിരുന്നു.

അഫ്‌ഗാൻ ഭരണം താലിബാൻ കൈയാളിയതിന് ശേഷം താലിബാൻ ഉറപ്പ് നൽകിയതിൽ നിന്നും തികച്ചും വിപരീതമായാണ് രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ. മനുഷ്യാവകാശ ലംഘനങ്ങളുടെ നിരവധി വാർത്തകളാണ് ദിനംപ്രതി രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും വരുന്നത്. കഴിഞ്ഞ ആഴ്ചകളിൽ അന്തർദേശീയ മാനുഷിക നിയമ ലംഘനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും നിരവധി റിപ്പോർട്ടുകൾ ഐക്യരാഷ്‌ട്രസഭയ്ക്ക് ലഭിച്ചിരുന്നു.

Also Read:കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ആക്രമണത്തിന് സാധ്യതയെന്ന് ബൈഡന്‍

കാബൂൾ പിടിച്ചടക്കിയ ഉടൻ താലിബാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് പ്രഖ്യാപിക്കുകയും സ്ത്രീകൾക്ക് അടിസ്ഥാന അവകാശങ്ങൾ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങള സ്ത്രീകളും കുട്ടികളും അതിക്രമങ്ങൾക്ക് ഇരയാകുകയും ന്യൂനപക്ഷമായ ഹസ്ര സമുദായത്തിലെ ജനങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്ന വാർത്തകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.