ETV Bharat / international

യുഎസിന് വ്യോമതാവളങ്ങൾ നൽകാൻ വിസമ്മതിച്ച് പാകിസ്ഥാന്‍ ;നിലപാടിനെ പ്രശംസിച്ച് താലിബാൻ

യുഎസിന് അനുമതി നിഷേധിച്ച പാക് തീരുമാനം ഏറ്റവും ഉചിതമായ നടപടിയാണെന്നും താലിബാൻ വക്താവ് സൊഹൈൽ ഷഹീൻ പ്രതികരിച്ചു.

Taliban lauds Pakistan's refusal to give airbases to US troops  taliban lauds pakistan  pakistan refusal us air base  taliban  താലിബാൻ  യുഎസ് വ്യോമതാവളങ്ങൾ  സൊഹൈൽ ഷഹീൻ  Taliban spokesperson Sohail Shaheen
യുഎസിന് വ്യോമതാവളങ്ങൾ നൽകാൻ വിസമ്മതിച്ച പാക് നടപടി; പ്രശംസിച്ച് താലിബാൻ
author img

By

Published : Jun 11, 2021, 1:05 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയ ശേഷം അമേരിക്കൻ സൈന്യത്തിന് സൈനിക താവളങ്ങൾ നൽകേണ്ടതില്ലെന്ന പാകിസ്ഥാൻ സർക്കാരിന്‍റെ തീരുമാനത്തെ താലിബാൻ സ്വാഗതം ചെയ്‌തു. പാകിസ്ഥാനിൽ സൈനിക താവളങ്ങൾ സ്ഥാപിക്കണമെന്ന സേനയുടെ ആവശ്യം നീതീകരിക്കാനാവുന്നതല്ല. യുഎസിന് അനുമതി നിഷേധിച്ച പാക് തീരുമാനം ഏറ്റവും ഉചിതമായ നടപടിയാണെന്നും താലിബാൻ വക്താവ് സൊഹൈൽ ഷഹീൻ പ്രതികരിച്ചു.

സൈനിക താവളങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച പാക്-യുഎസ് ചർച്ചകൾ പരാജയപ്പെട്ടെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന് പിന്നാലെയാണ് താലിബാന്‍റെ പ്രതികരണം. ചർച്ചകൾക്ക് ഇനിയും സാധ്യതയുണ്ടെന്നും പകരം പാകിസ്ഥാൻ നിരവധി ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നുണ്ടെന്നും അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്‌തിരുന്നു. അഫ്‌ഗാനിസ്ഥാനിൽ സിഐഎയ്ക്കും സൈന്യത്തിനും ഏത് സാഹചര്യത്തിലും കടന്നു ചെല്ലാനുള്ള അധികാരവും പാകിസ്ഥാൻ ആവശ്യപ്പെട്ടെന്നാണ് സൂചന.

Also Read:ന്യൂജേഴ്‌സിയിലെ ആദ്യത്തെ മുസ്ലീം ഫെഡറൽ ജഡ്‌ജിയായി സാഹിദ് ഖുറൈഷിയെ നിയമിച്ചു

അഫ്‌ഗാനിൽ നിന്നുള്ള സേന പിന്മാറ്റം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ യുഎസ് പഠിക്കുകയാണ്. സെപ്റ്റംബറിലാണ് സേനാ പിന്മാറ്റം പൂർണമാവുന്നത്. താലിബാൻ ആക്രമണങ്ങൾ തുടരുകയാണെങ്കിൽ സേന പിന്മാറ്റത്തിന് ശേഷവും അഫ്‌ഗാനിൽ വ്യോമാക്രമണങ്ങൾ അമേരിക്ക തുടരാനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.