ഹെറാത്ത്: അഫ്ഗാനിസ്ഥാന്‍റെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലാണ് ബസ് യാത്രക്കാരെ താലിബാന്‍ തട്ടിക്കൊണ്ട്പോയത്. നിരവധി ബസ്സുകളില്‍ നിന്നായി 45 യാത്രക്കാരെയാണ് താവ്രവാദ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്.
ഹെറാത്ത് സിറ്റി-തുർഗുണ്ടി ഹൈവേയിൽ ചൈൽഡോക്താരൻ പ്രദേശത്ത് ഒരു സംഘം താവ്രവാദികള്‍ ആയുധങ്ങളുമായെത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തി അജ്ഞാതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ താലിബാൻ ഏറ്റെടുത്തിട്ടില്ല.