കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുണ്ടുസ് നഗരത്തിൽ ആക്രമണം നടത്തിയ താലിബാനെതിരെ തിരിച്ചടിച്ച് അഫ്ഗാൻ സൈന്യം. ആക്രമണത്തിൽ ആറ് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായും പരിക്കേറ്റ തീവ്രവാദികൾ ഓടി രക്ഷപ്പെട്ടതായും അഫ്ഗാനിസ്ഥാന്റെ വടക്കൻ മേഖലയിലെ ക്യാപ്റ്റൻ അബ്ദുൾ റസാക്ക് അറിയിച്ചു.
താലിബാൻ തീവ്രവാദികൾ സൈനിക താവളത്തിന് സമീപം സൈനിക വാഹനം ബോംബിട്ട് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സൈന്യം ഇത് മുൻകൂട്ടി തിരിച്ചറിഞ്ഞ് ആക്രമണം തടഞ്ഞു. ശിനയാഴ്ച സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ വെടിവെയ്പ് രണ്ട് മണിക്കൂറോളം നീണ്ടു നിന്നിരുന്നു. സംഭവത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായും ക്യാപ്റ്റൻ അബ്ദുൾ റസാക്ക് അറിയിച്ചു.
Also read: താലിബാൻ ആക്രമണം; 23 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു