കാബൂള്‍: താലിബാൻ അൽ ഖ്വയ്ദയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ജനസംഖ്യാ കേന്ദ്രങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമെതിരെ വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും അമേരിക്കൻ രഹസ്യന്വേഷണ ഏജന്‍സി. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതായും അഞ്ച് സൈനിക സൗകര്യങ്ങളുടെ നിയന്ത്രണം യുഎസ് അഫ്ഗാൻ സൈനികർക്ക് കൈമാറിയതായും യുഎസ് സെൻട്രൽ കമാൻഡ് തിങ്കളാഴ്ച അറിയിച്ചു.യുഎസ്-താലിബാൻ കരാർ അമേരിക്ക അവലോകനം ചെയ്യുന്നതിനാൽ അൽ ഖ്വയ്ദ താലിബാനിൽ നിന്നുള്ള കൂടുതൽ മാർഗനിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് പ്രതിരോധ ഇന്‍റലിജന്‍സ് ഏജൻസിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അൽ ഖ്വയ്ദ താലിബാനെ ആശ്രയിക്കുന്നത് തുടരുകയാണെന്നും കഴിഞ്ഞ രണ്ട് ദശകങ്ങളായി ഈ രണ്ട് ഗ്രൂപ്പുകളും ബന്ധം കൂടുതൽ ശക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.താലിബാൻ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ പുരോഗതി കൈവരിച്ചതായി അഫ്ഗാനിസ്ഥാൻ അനുരഞ്ജനത്തിനായുള്ള യുഎസ് പ്രത്യേക പ്രതിനിധി സൽമയ് ഖലീൽസാദ് യുഎസ് വിദേശകാര്യ സമിതിയെ അറിയിച്ചു.അതേസമയം വ്യാഴാഴ്ച ഹെൽമണ്ട് പ്രവിശ്യയിൽ താലിബാൻ തീവ്രവാദികൾ നിർമ്മിച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒമ്പത് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ സമാധാന ചർച്ചകൾ നടന്നിട്ടും അഫ്ഗാനിസ്ഥാനിൽ വ്യാപക അക്രമങ്ങൾ തുടരുകയാണ്.
Also read: അഫ്ഗാൻ അധിനിവേശം; നാറ്റോയും അമേരിക്കയും നേടിയതെന്ത്?