തായ്‌പേ: തായ്‌വാനിലേക്ക് 25 ദശലക്ഷം മൊഡേണ വാക്‌സിൻ നൽകി അമേരിക്ക. തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചു വരുന്നതിനിടയിലാണ് യുഎസ് സഹായമെത്തിച്ചത്. വാക്‌സിൻ തായ്‌വാനിലെ തയോവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച വൈകുന്നേരം എത്തിച്ചേർന്നു.
ALSO READ: ''ഇന്ത്യയുമായുള്ള അനുരഞ്ജനം ആഗ്രഹിച്ചു, കശ്‌മീര്‍ വിഷയം വഴിമുടക്കി'': പാക് വിദേശകാര്യ മന്ത്രി
മഹാമാരിക്കിടയിൽ തായ്‌വാൻ ജനതയെ പിന്തുണച്ചതിന് യുഎസ് സർക്കാരിനോട് തായ്‌വാൻ പ്രസിഡന്‍റ് സായ് ഇംഗ്-വെൻ നന്ദി അറിയിച്ചു. നിങ്ങൾ നൽകിയ 2.5 ദശലക്ഷം വാക്‌സിൻ ഡോസുകൾ ഞങ്ങളുടെ ജനതയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും, ഒപ്പം രാജ്യങ്ങൾ തമ്മിലുള്ള യഥാർഥ സൗഹൃദത്തെ ദൃഢപ്പെടുത്തും, സായ് ഇംഗ്-വെൻ പറഞ്ഞു.
ALSO READ: നേപ്പാളിലെ സ്റ്റീൽ ഫാക്ടറിയിൽ തീപിടിത്തം; രണ്ട് ഇന്ത്യന്‍ തൊഴിലാളികൾ മരിച്ചു
അതേസമയം 750,000 ഡോസുകൾ നൽകാമെന്ന പ്രാഥമിക വാഗ്ദാനത്തിന് പകരം 25 ദശലക്ഷം കൊവിഡ് വാക്‌സിൻ തായ്‌വാനിലേക്ക് അയച്ചതായും ഇത് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും യുഎസ് അറിയിച്ചു.