വെല്ലിംഗ്‌ടണ്‍: ന്യൂസിലാന്‍റിലെ ഓക്‌ലാന്‍റില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കാണ് വെടിയേറ്റത്. അക്രമി രക്ഷപ്പെട്ടു. പൊലീസുകാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ കാറിലുണ്ടായിരുന്നയാള്‍ ഇവര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഇയാളുടെ കാര്‍ വഴിയാത്രക്കാരനെ ഇടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പൊലീസുകാരെ വെടിവെച്ച് കടന്നു കളഞ്ഞത്. വെടിവെപ്പ് ശബ്‌ദം കേട്ടതായും ഒരു പൊലീസുകാരന്‍ റോഡില്‍ വീണുകിടക്കുന്നത് കണ്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെ വെള്ളിയാഴ്‌ച പ്രാര്‍ഥനക്കിടെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ 51 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ന്യൂസിലാന്‍റില്‍ തോക്കുപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 1.7 മില്ല്യണ്‍ ജനസംഖ്യയുള്ള ന്യൂസിലാന്‍റിലെ ഏറ്റവും വലിയ നഗരമാണ് ഓക്‌ലാന്‍റ്.
ന്യൂസിലാന്‍റില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു; അക്രമി രക്ഷപ്പെട്ടു
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ കാറിലുണ്ടായിരുന്നയാള്‍ ഇവര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. അക്രമി രക്ഷപ്പെട്ടു.